Friday, May 27, 2011

കൊഞ്ച്-സ്പിനച് തേങ്ങാപാല്‍ കറി

വേണ്ട സാധനങ്ങള്‍




കൊഞ്ച്                                -      200 gms
സ്പിനച്                            -       1 കപ്പ്‌, ചെറുതായി അരിഞ്ഞത്
ഉരുളകിഴങ്ങ്                    -       1 ചെറുതായി  അരിഞ്ഞത്
ഇഞ്ചി                                   -       1 tsp         "                   "
വെളുത്തുള്ളി                   -       1 tsp         "                  "
പച്ചമുളക്                           -       3 നീളത്തില്‍ കീറിയത്
മല്ലിപൊടി                          -       1 tb.sp
ഉലുവ                                   -        1/4 tsp
കുടംപുളി                           -        കുറച്ചു
തേങ്ങാപാല്‍                      -       1 കപ്പ്‌
ഉപ്പു                                       -       ആവശ്യത്തിനു

താളിക്കാന്‍

കടുക്                                     -        1/4 tsp
വറ്റല്‍  മുളക്                      -        3 എണ്ണം
തേങ്ങ  എണ്ണ                     -        1 tb.sp
കറിവേപ്പില                       -        2 തണ്ട്

ഇനി ചുവടു  കട്ടിയുള്ള  ഒരു  പാത്രത്തില്‍/മണ്ണ്ച്ചട്ടിയില്‍ ആവശ്യത്തിനു വെള്ളം  ഒഴിച്ച്  ഉരുളകിഴങ്ങ്  വേവിക്കുക. മുക്കാല്‍  വേവാകുമ്പോള്‍
കൊഞ്ച് , പച്ചമുളക് , മല്ലിപൊടി , ഇഞ്ചി,വെളുത്തുള്ളി, ഉലുവ, കുടംപുളി എന്നിവ  ഇട്ടശേഷം  അല്പം  വെള്ളം  കൂടി  ഒഴിച്ച്  കൊഞ്ചു പാകത്തിന്  വേവിക്കുക.വെള്ളം കൂടിപോകാതെ  ശ്രദ്ധിക്കണം. കൊഞ്ചു  വെന്തു  വരുമ്പോള്‍ , സ്പിനച് ഇട്ടു ഉപ്പും ചേര്‍ത്ത്  ഇളക്കി  തേങ്ങാപാല്‍ ഒഴിക്കുക . തീ  കുറച്ചു  2 മിനിട്ട് കൂടി വേവിക്കുക. തേങ്ങാപാല്‍ ഒഴിച്ച ശേഷം തിളപ്പിക്കരുത്. ഇനി  അടുപ്പില്‍ നിന്നിറക്കി  കടുക് -വറ്റല്‍  മുളക്  താളിച്ച്‌  വിളമ്പാം.

Thursday, May 26, 2011

ലവ് ലെറ്റര്

പേര് കേട്ട് ഞെട്ടേണ്ട, വലിയ സംഭവം ഒന്നുമല്ല ഈ വിഭവം. ഈ പേര് ഞാനാദ്യംകേള്ക്കുന്നത് എന്റെ ഭര്ത്താവിന്റെ വീട്ടില് വച്ചാണ്. അതും, കല്യാണം കഴിഞ്ഞ സമയത്തെ ആദ്യ നാളുകളില്. ഉണ്ടാക്കി തന്നപ്പോളാണ് തമാശ, ഞാന് വിചാരിച്ചതു പോലെ മഹാ സംഭവം ഒന്നുമായിരുന്നില്ല എന്ന് മനസിലാകുന്നത്. അവിടെ എല്ലാരും ഈ വിഭവത്തെ വിളിക്കുന്ന പേര് ഇതാണെന്നെ ഉള്ളു. ഇപ്പോള് ഞാനും ഈ പേരിട്ടു വിളിക്കുന്നു. ലവ് ലെറ്റര് ഞാന് രണ്ടു ചേരുവകള് - പഴവും, ഏലക്കയും കൂടി ചേര്‍ത്ത് എന്റെതായ രീതിയില് ഒന്ന് മാറ്റി.വല്ലപ്പോഴും ഭര്‍ത്താവിന്റെ വീട്ടിലെ രസങ്ങളിലേക്ക് മടങ്ങണം എന്ന് തോന്നുമ്പോള്‍ അവിടുത്തെ രീതിക്ക് തേങ്ങയും പഞ്ചസാരയും മാത്രം വച്ചും ഞാനിതു ഉണ്ടാക്കാറുണ്ട്.



ചേരുവകള്‍

ഗോതമ്പ് പൊടി - 1 കപ്പ്
പഞ്ചസാര/ശര്‍ക്കര - 1 /2 കപ്പ്
തേങ്ങ - 1 കപ്പ്
പഴം - 2 – 3 എണ്ണം വട്ടത്തില് നുറുക്കിയത്
ഏലക്ക പൊടിച്ചത് - 1/2 ടീ സ്പൂണ്.



ചേരുവകള് എല്ലാം കൂടി യോജിപിച്ചു വയ്ക്കുക.ശര്‍ക്കര ആണ് ഉപയോഗിക്കുന്നതെങ്കില് ചീകി/ചുരണ്ടി ഇടുക. ഞാനിവിടെ ശര്ക്കരയാണ് എടുത്തിട്ടുള്ളത്

ദോശ അല്പം കട്ടിക്ക് ഒഴിച്ച് മറുഭാഗവും പാകമാകുമ്പോള് ചേര്‍ത്ത് വച്ചിരിക്കുന ഫില്ലിംഗ് ഒരു വശത്തായി വച്ച് ദോശ സാവധാനം മടക്കി വശങ്ങള് സ്പൂണ് ഉപയോഗിച്ച് നന്നായി അമര്‍ത്തി സീല് ചെയുക. ചൂടോടെ കഴിക്കാം.
വളരെ പെട്ടെന്ന് ഉണ്ടാക്കാനും, വീട്ടില് മിക്കവാറും എപ്പോളും ഉണ്ടാകുന്ന സാധനങ്ങളും ആയതുകൊണ്ട് വേറെ സ്നാക്സ് തിരക്കി നടക്കേണ്ട ആവശ്യവുമില്ല.
വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന് പറ്റിയ ഒന്നാണിത്. മധുരം ഏറെ ചേരുന്നത് കൊണ്ട് ആരോഗ്യപരമായ ചിന്തകള് ഉള്ളവര്‍ക്ക് ചായയില് പഞ്ചസാര ഇടാതെ കഴിക്കാം.

Wednesday, May 25, 2011

മുട്ട- സ്പിനച് കറി

വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു മുട്ട കറിയാണിത് 



മുട്ട കറിക്ക് വേണ്ടത്
പുഴുങ്ങിയ മുട്ട                                               -    4
സ്പിനച്     നുറുക്കിയത്                           -    1 കപ്പ്
സവാള  നീളത്തില്‍  അരിഞ്ഞത്          -    1 വലുത്
ഇഞ്ചി                   "           "                                 -    1 tsp
വെളുത്തുള്ളി   "          "                                 -    1 tsp
ടൊമാറ്റോ           "          "                                 -    1 ചെറുത്
പച്ചമുളക്           "          "                                 -    2
മുളക് പൊടി                                                   -     1 tb.sp
മഞ്ഞള്പൊടി                                               -     1 /4  tsp
ഗരം മസാല പൊടി                                     -      1 /2  tsp
ഉപ്പ്                                                                     -       പാകത്തിന്
തേങ്ങ എണ്ണ                                                     -       2 tb .sp
കടുക്                    -  1 /4  tsp 
വെള്ളം                                                             -       1 കപ്പ്




എണ്ണ  ചൂടായി കടുക്  പൊട്ടുമ്പോള്‍  സവാള, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. അധികം മൂക്കണ്ട

ചെറുതായി വാടി  തുടങ്ങുമ്പോള്‍ മഞ്ഞള്‍ - മുളക് പൊടി, ഉപ്പും  ചേര്‍ത്ത് ഇളക്കുക. പച്ച മണം  മാറുമ്പോള്‍ വെള്ളം ഒഴിക്കണം.    കൂട്ട് തിളച്ചു  തുടങ്ങുമ്പോള്‍ സ്പിനച് ഇടാം

പാത്രം മൂടി 2 -5  മിനിട്ട് വരെ ചെറിയ തീയില്‍ വേവിക്കുക. ഇനി മുട്ട ഒന്ന് വരഞ്ഞ ശേഷം ഇടാവുന്നതാണ്, മസാല മുട്ടയില്‍ പിടിക്കാനാണിത്. ഗരം മസാലയും, ടൊമാറ്റോ, പച്ച മുളകും ചേര്ത്ത് നന്നായി ഇളക്കി 2-3 മിനിട്ടിനു ശേഷം തീ ഓഫാക്കാം.
അത്യാവശ്യം എരിവുള്ള കറി ആണ്. എരിവു കുറച്ചു  മതിയെങ്കില്‍ മുളക് പൊടിയുടെ അളവ് കുറയ്ക്കാം.
ഇത് ചപ്പാത്തി, അപ്പം, ഇടിയപ്പം, പുട്ട് എന്നിവയ്ക്കൊപ്പം കഴിക്കാന്‍ പറ്റിയ കറിയാണ്.

വെജ്ജി-നട്ടി ദോശ



ഇങ്ങനെ ഒരു ആശയം ആദ്യം തോന്നിയത് Mexican Dish ആയ  Tacos കണ്ടപ്പോഴാണ്. ഇത് മലയാളികള്ക്ക് ഇഷ്ടപെടുന്ന രീതിയില്എങ്ങനെ ഉണ്ടാക്കാം എന്നായി അടുത്ത ചിന്ത.  മൈദ/പാന്കേക്ക് മിക്സില്ഉണ്ടാക്കിയാല്ലോ എന്ന് ആദ്യം വിചാരിച്ചു. പക്ഷെ ഒരു ബ്രേക്ക്ഫാസ്റ്റ് ആകുമ്പോള്ഇത് രണ്ടും നന്നാകില്ലെന്നു തോന്നി. എന്തായാലും അവസാനം  ഇത് ഞാന്ഗോതമ്പ് മാവില്പരീക്ഷിച്ചു, വിജയിച്ചു. ഇതാ റെസിപ്പി ........
ദോശക്ക് വേണ്ടതു

ഗോതമ്പ് പൊടി                                -      1 /2 കപ്പ്
മുട്ട                                                            -      1    
പാല്                                                       -      1 /2    കപ്പ്
ഒലിവ് / വെജിറ്റബിള്എണ്ണ     -       2 tsp
ഉപ്പു                                                        -       പാകത്തിന്

എല്ലാം കൂടി ചേര്ത്ത്  കട്ടയില്ലാതെ കലക്കി 1 മണികൂര്വയ്ക്കുക. വേണമെങ്കില്  അല്പം വെള്ളം ചേര്ത്ത് കലക്കാം, കൂടി പോകാതെ ശ്രദ്ധിക്കണം.എന്തായാലും ദോശയുടെ പാകത്തിന് ആയിരിക്കണം.

ഫില്ലിങ്ങിന് വേണ്ടത്
ബേബി സ്പിനാച്/ലെറ്റ്യൂസ് (lettuce )   -   1 കപ്പ്‌, ചെറുതായി അരിഞ്ഞത്
സവാള                                                                -   1 കപ്പ്‌,                "
മാമ്പഴം/പൈനാപ്പിള്                                 -   1 കപ്പ്                  "
അണ്ടിപരിപ്പ്                                                  -    1 /2 കപ്പ്
കോണ്ഫ്ലേക്സ് (cornflakes )                     -    1 കപ്പ്
വൈറ്റ് സോസ്                                                -    1 കപ്പ്

ഒരു വലിയ ബൌളില്വൈറ്റ്  സോസ് ഒഴികെയുള്ള ചേരുവകള്എല്ലാം നന്നായി മിക്സ്ചെയ്തു വയ്ക്കണം.

ഇനി  ദോശ ഉണ്ടാക്കി തുടങ്ങാം. ദോശ മറിച്ചിടുമ്പോള്‍, മറുഭാഗം വേവുന്ന സമയത്തിനുള്ളില്തന്നെ ഫില്ലിംഗ് വയ്ക്കാം. ഒരു വശത്തായി മിക്സ്ചെയ്ത ഫില്ലിംഗ് വയ്ക്കുക.അതിനു മുകളില്വൈറ്റ് സോസ് 2 sp ഒഴിക്കുക. ഇനി പതിയെ ദോശ മടക്കാം. ചെറിയ ചൂട് കിട്ടുമ്പോള്വൈറ്റ് സോസ്  ചെറുതായി അലിഞ്ഞു ഇറങ്ങുന്നത് കാണാം. ചൂടോടെ കഴിച്ചാല്സ്വാദ് ഏറും.
വളരെ പോഷക ഗുണമുള്ള ഒരു വിഭവമാണിത്. ദോശ മാവില്ഗോതമ്പും,പാലും,മുട്ടയും ഉണ്ട്. പോരാത്തതിനു ഫില്ലിംഗ് ആയിട്ട്  അണ്ടിപരിപ്പും, കോണ്ഫ്ലയ്ക്സും, മാമ്പഴവും ഒക്കെ കൂടി നല്ലൊരു വിഭവം തന്നെയാണിത്...........മധുരവും, പുളിയും, ഉപ്പും, എരിവും ഒക്കെ ചേര്ന്ന ഒരു നല്ല വിഭവം.

അളവില്‍ 4 - 5 ദോശ വരെ ഉണ്ടാക്കാവുന്നതാണ്.



Monday, May 23, 2011

നാടന്‍ കോഴി കറി

ഞങ്ങളീ കറിയെ റെഡ് അഥവാ ചുവന്ന കറി എന്നാണ് വിളിക്കാറ്. ഞങ്ങളുടെ മോന് എപ്പോഴും ചോദിക്കും "അമ്മേ റെഡ് ചിക്കി കറി ആണോ ഒഗാതുന്നത് (ഉണ്ടാക്കുന്നത് എന്നാണ് അവന് അര്ത്ഥമാക്കുന്നത്. )"




ചേരുവകള്
കോഴിയിറച്ചി                           -    1 kg
മഞ്ഞള് പൊടി                           -    ½   tea spoon
മുളക്കു പൊടി                           -    1  table  spoon
മല്ലി പൊടി                                  -     3 table spoon
ഗരം മസാല പൊടി                -      ½  - ¾  tea spoon 
ഇഞ്ചി ചതച്ചത്                         -     2 tea  spoon
വെളുത്തുള്ളി ചതച്ചത്       -      2  tea  spoon
സവാള ഇടത്തരം                    -      2  എണ്ണം നീളത്തില് അറിഞ്ഞത്
ടൊമാറ്റോ                                  -      1  എണ്ണം നീളത്തില് അറിഞ്ഞത്
തേങ്ങ എണ്ണ                               -       1 /4  കപ്പ്
കറിവേപ്പില                             -       2 തണ്ട്
പച്ചമുളക്                                  -       2 എണ്ണം നീളത്തില് കീറിയത്
ഉപ്പ്                                                 -      ആവശ്യത്തിനു
വെള്ളം                                        -       ആവശ്യത്തിനു

കോഴിയിറച്ചി നല്ലതുപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തില് പകുതി എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഒരുപാടു മൂപ്പിക്കേണ്ട ആവശ്യം ഇല്ല. ചെറുതായി നിറം മാറി തുടങ്ങുമ്പോള് ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേര്ത്ത് പച്ച ചുവ മാറും വരെ വഴറ്റണം. ഇനി ഇതിലേക്ക് മല്ലി-മുളക്കു പൊടി ഇട്ട ശേഷം കരിഞ്ഞു പോകാതെ 1-2  മിനിറ്റ് ഇളക്കണം. കൂടുതല് മൂത്ത്പോയാല് രുചിയും, നിറവും മാറും. ഇനി പുരട്ടി വച്ചിരിക്കുന്ന ചിക്കന് ഇതിലെക്കിട്ടു ഇളക്കി മസാല നന്നായി പിടിച്ച ശേഷം ആവശ്യത്തിനു വെള്ളവും ഒഴിച്ച് പാത്രം മൂടി തീ കുറച്ചു വേവിക്കണം. ഒരു 25 - 30 മിനിട്ടിനുള്ളില് ചിക്കന് വെന്തു കിട്ടും. ഇനി ഇതിലേക്ക് ഗരം മസാല, പച്ചമുളക്ക്, ടൊമാറ്റോ, അല്പം ഉപ്പും കൂടി ചേര്ത്ത് നന്നായി ഇളക്കി യോജിപ്പിച്ച  ശേഷം, ബാക്കി എണ്ണയും ഒഴിച്ച് കറിവേപ്പിലയും ഇട്ട്‌    തീ ഓഫാക്കി പാത്രം അല്‍പനേരം മൂടി വയ്ക്കണം. ചൂടില് ഇരുന്നു മസാലയും എണ്ണയും കരിവേപ്പിലയുടെ മണവും ഒക്കെ നന്നായി ചിക്കനില് പിടിക്കട്ടെ.
കറി ചോറ്,ചപ്പാത്തി,അപ്പം, പത്തിരി ,നാന്, നെയ് ചോറ് എന്ന് വേണ്ട ബ്രെഡ്ഡിനോടോപ്പവും കഴിക്കാന്‍ വളരെ നല്ലതാണു.
ഇത് വളരെ സ്പൈസി ആയ ഒരു കറി ആണ്. എരിവു കുറച്ചു വേണ്ടവര്  അതനുസരിച്ച് മുളക്കു പൊടിയുടെ അളവ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

Sunday, May 22, 2011

A Simple Summer Drink




 Ingredients

Lemon juice               - 2 lemons'
Lemon zest                - 1/2 tsp
Grape Juice               - 1 cup
Club soda                 - 1 bottle
Sugar syrup               - 1/2 cup

Method
Divide the sugar syrup to 2 portions. In two separate bowls mix one portion with lemon juice and lemon zest, other portion with grape juice.
Now pour the lemon and grape juice mix to two ice trays and freeze it, so that we will get two flavour of ice cubes, the lemon cubes and grape cubes.
Now when it is time to serve, put 1 or 2 lemon and grape cubes in the glass and fill the glass with club soda. That's it. A very refreshing and colourful simple drink is ready to serve.
The guests will appreciate you for giving them the most refreshing drink and you will be the star