Thursday, May 26, 2011

ലവ് ലെറ്റര്

പേര് കേട്ട് ഞെട്ടേണ്ട, വലിയ സംഭവം ഒന്നുമല്ല ഈ വിഭവം. ഈ പേര് ഞാനാദ്യംകേള്ക്കുന്നത് എന്റെ ഭര്ത്താവിന്റെ വീട്ടില് വച്ചാണ്. അതും, കല്യാണം കഴിഞ്ഞ സമയത്തെ ആദ്യ നാളുകളില്. ഉണ്ടാക്കി തന്നപ്പോളാണ് തമാശ, ഞാന് വിചാരിച്ചതു പോലെ മഹാ സംഭവം ഒന്നുമായിരുന്നില്ല എന്ന് മനസിലാകുന്നത്. അവിടെ എല്ലാരും ഈ വിഭവത്തെ വിളിക്കുന്ന പേര് ഇതാണെന്നെ ഉള്ളു. ഇപ്പോള് ഞാനും ഈ പേരിട്ടു വിളിക്കുന്നു. ലവ് ലെറ്റര് ഞാന് രണ്ടു ചേരുവകള് - പഴവും, ഏലക്കയും കൂടി ചേര്‍ത്ത് എന്റെതായ രീതിയില് ഒന്ന് മാറ്റി.വല്ലപ്പോഴും ഭര്‍ത്താവിന്റെ വീട്ടിലെ രസങ്ങളിലേക്ക് മടങ്ങണം എന്ന് തോന്നുമ്പോള്‍ അവിടുത്തെ രീതിക്ക് തേങ്ങയും പഞ്ചസാരയും മാത്രം വച്ചും ഞാനിതു ഉണ്ടാക്കാറുണ്ട്.



ചേരുവകള്‍

ഗോതമ്പ് പൊടി - 1 കപ്പ്
പഞ്ചസാര/ശര്‍ക്കര - 1 /2 കപ്പ്
തേങ്ങ - 1 കപ്പ്
പഴം - 2 – 3 എണ്ണം വട്ടത്തില് നുറുക്കിയത്
ഏലക്ക പൊടിച്ചത് - 1/2 ടീ സ്പൂണ്.



ചേരുവകള് എല്ലാം കൂടി യോജിപിച്ചു വയ്ക്കുക.ശര്‍ക്കര ആണ് ഉപയോഗിക്കുന്നതെങ്കില് ചീകി/ചുരണ്ടി ഇടുക. ഞാനിവിടെ ശര്ക്കരയാണ് എടുത്തിട്ടുള്ളത്

ദോശ അല്പം കട്ടിക്ക് ഒഴിച്ച് മറുഭാഗവും പാകമാകുമ്പോള് ചേര്‍ത്ത് വച്ചിരിക്കുന ഫില്ലിംഗ് ഒരു വശത്തായി വച്ച് ദോശ സാവധാനം മടക്കി വശങ്ങള് സ്പൂണ് ഉപയോഗിച്ച് നന്നായി അമര്‍ത്തി സീല് ചെയുക. ചൂടോടെ കഴിക്കാം.
വളരെ പെട്ടെന്ന് ഉണ്ടാക്കാനും, വീട്ടില് മിക്കവാറും എപ്പോളും ഉണ്ടാകുന്ന സാധനങ്ങളും ആയതുകൊണ്ട് വേറെ സ്നാക്സ് തിരക്കി നടക്കേണ്ട ആവശ്യവുമില്ല.
വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന് പറ്റിയ ഒന്നാണിത്. മധുരം ഏറെ ചേരുന്നത് കൊണ്ട് ആരോഗ്യപരമായ ചിന്തകള് ഉള്ളവര്‍ക്ക് ചായയില് പഞ്ചസാര ഇടാതെ കഴിക്കാം.

2 comments:

  1. Hey came here thru ammachis adukkala...Very nice...Love to try them out!..

    ReplyDelete