Saturday, June 25, 2011

Beans-Tomatoe Raitha

This is a different and easy raitha recipe. I love beans, and experiment various dishes with beans. Here i used baby beans. This raitha is a great combo with biriyani, pulao, and even with plain rice.



Ingredients

1 cup   chopped Baby beans  
1/2 cup chopped tomatoes       
5-8     Shallots                 
2       Green chillies           
1       small piece Ginger          
1/4 cup Chopped Corriander Leaves
1 cup   yogurt
1/2 tbsp olive/coconut oil
salt to taste

In a pan pour oil, and stir fry the baby beans for 5 minutes. when the beans is half cooked, add a pinch of salt and switch off the stove, let it cool. Now crush shallots,green chillies and ginger.Using a fork beat yogurt nicely.
Take a serving dish/bowl put all the ingredients together, mix well adding yogurt and salt. The delicious beans and tomatoe raitha is ready to serve. You can serve this right away or refrigerate it and serve either. Both tastes good. Raithas are perfect side dish for summer and is a good source of calcium.

Monday, June 20, 2011

മീന്‍ പീര വറ്റിച്ചത്

ചേരുവകള്



 മീന്‍                                                               -    1 /4 -1 /2  kg
(നെത്തോലി പോലെ ചെറിയ ഏതെങ്കിലും മീന്‍ ആണ് ഇതിനു നല്ലത്)
തേങ്ങ ചിരകിയത്‌                                    -    1 കപ്പ്‌
പച്ചമുളക്                                                     -    8 -10  എണ്ണം
ചുവന്നുള്ളി                                                  -    10 -15 എണ്ണം
ഇഞ്ചി                                                            -    ഒരു വലിയ കഷണം
ടൊമാറ്റോ                                                     -     1
മഞ്ഞള്‍ പൊടി                                            -     1 /2  tsp
ഉപ്പ്                                                                -     പാകത്തിന്
കുടംപുളി                                                     -     ആവശ്യത്തിനു
വെള്ളം                                                         -     1 /4  കപ്പ്‌
കറിവേപ്പില                                                 -     1 തണ്ട്
തേങ്ങ എണ്ണ                                                -     1  tbsp

ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് , ടൊമാറ്റോ നീളത്തില്‍ അരിഞ്ഞ് വയ്ക്കുക.
മീന്‍  കഴുകി വൃത്തിയാക്കിയ ശേഷം,  ഒരു ചുവട് കട്ടിയുള്ള പാത്രത്തിലോ, മണ്‍ചട്ടിയിലോ ടൊമാറ്റോ, എണ്ണ, കറിവേപ്പില ഒഴികെ ഉള്ള എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ച് പാത്രം മൂടി വേവിക്കാന്‍ വയ്ക്കുക.

വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ ടൊമാറ്റോ, എണ്ണ, കറിവേപ്പിലയും ഇട്ട ശേഷം നന്നായി ഇളക്കി തീ ഓഫാക്കാം.

Thursday, June 16, 2011

കടല-മുട്ട ഫ്രൈ

വളരെ സ്വാദിഷ്ടമായ വിഭവം ഞാന്‍ സ്വയം കണ്ടുപിടിച്ചതല്ല. ആദ്യമായി ഞാനിതു കഴിക്കുന്നത്‌  2 വര്ഷം മുന്‍പാണ്‌. തിരുവനന്തപുരം ബ്രിട്ടീഷ്ലൈബ്രറിയുടെ അടുത്തായി വഴിയോരത്ത് ഒരാള്ഇത് ഉണ്ടാക്കി വില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത് തന്നെ ഒരു ബാര്‍ഉണ്ട്. ബാറില്വരുന്നവരും, അല്ലാത്തവരും ഒക്കെ ആയി വൈകുന്നേരങ്ങളില്‍നല്ല തിരക്കാണ്  അവിടെ. പേപ്പര്കുമ്പിളില്നല്ല ചൂടോടെ പൊതിഞ്ഞ് തരും. ഒരു പൊതിക്ക് 20 രൂപ ആയിരുന്നു എന്നാണ് ഓര്. 2 പേര്ക്ക് കഴിക്കാനുള്ളത് ഉണ്ടാവും ഒരു കുമ്പിളില്‍.

ഉച്ച മുതല്അലഞ്ഞു നടന്നിട്ട് വിശന്നു വലഞ്ഞ ഒരു വൈക്കുന്നേരം ആയിരുന്നു ആദ്യമായി ഇത് കഴിക്കുന്നത്‌. ഞങ്ങള്ടെ ഒരു ചേട്ടനാണ് ഇത് വാങ്ങി തന്നത്. ഞങ്ങളെ പോലെ തന്നെ പുതു രുചികള്അന്വേഷിച്ച് നടക്കുന്ന ഒരാളാണ് ചേട്ടന്‍. ഇപ്പോഴും അവിടെ വില്പന ഉണ്ടോ എന്നറിയില്ല, വഴി പോയിട്ട് കാലം കുറെയായി.

 അതിനു ശേഷം ആഴ്ചയില്ഒരിക്കലെങ്കിലും ഇത് വാങ്ങും, അത്രയ്ക്ക് സ്വാദാണ്. പിന്നെ ഞാനിതു വീട്ടിലും ഉണ്ടാക്കാന്തുടങ്ങി. പക്ഷെ സത്യം പറയാല്ലോ, സ്വാദ് എത്രയൊക്കെ ശ്രമിച്ചിട്ടും വീട്ടിലുണ്ടാക്കുന്നതിനു ഇല്ല കേട്ടോ.

https://youtu.be/uNxOVcHaj88


 
ചേരുവകള്

കടല വേവിച്ചത്                                -          2 കപ്പ്
മുട്ട പുഴുങ്ങിയത്                              -          3 എണ്ണം
സവാള അരിഞ്ഞത്                           -          1 എണ്ണം
നാരങ്ങ നീര്                                      -           2 tsp
കുരുമുളക് പൊടി                            -           2 tsp
ഉപ്പ്                                                      -           പാകത്തിന്
തേങ്ങ  എണ്ണ                                       -          2 tbsp
കടുക്                                                  -           1 tsp
വറ്റല്മുളക്                                     -          2 എണ്ണം
കറിവേപ്പില                                       -          2 തണ്ട്
മല്ലിയില അരിഞ്ഞത്                       -          കുറച്ച്

മുട്ട ചെറുതായിട്ട് മഞ്ഞകരു പൊടിഞ്ഞ് പോകാതെ നുറുക്കി വയ്ക്കണം

ഒരു ചീന ചട്ടിയില്എണ്ണ ഒഴിച്ച് കടുക്, വറ്റല്മുളക് , കറിവേപ്പില പൊട്ടിച്ച ശേഷം സവാള ഇടുക. സവാള ഒന്ന് വാടി തുടങ്ങുമ്പോള്കടല ഇടാം. പ്രതേകം ശ്രദ്ധിക്കേണ്ടത്, കടലയില്വെള്ളം തീരെ ഉണ്ടാകാന്പാടില്ല. ഇതിലേക്ക് കുരുമുളക് പൊടിയും ഉപ്പും ചേര്ക്കാം. നന്നായി ഇളക്കിയ ശേഷം മുട്ട നുറുക്കിയത് ഇടാം. വളരെ സാവധാനം മഞ്ഞകരു അധികം ഉടഞ്ഞ് പോകാതെ ഇളക്കി യോജിപ്പിക്കുക. ഇനി നാരങ്ങ നീരും മല്ലിയിലയും തൂകി ഇളക്കി തീ ഓഫാക്കാം. ചൂടോടെ വിളമ്പിയാല്നല്ല സ്വാദുണ്ടാകും.

ഇത്  ചായക്കൊപ്പം ഉള്ള സ്നാക്ക് ആയോ, രാത്രിയിലേക്കുള്ള ഡിന്നര്ആയോ, കോക്ക്ടെല്പാര്ട്ടികളില്വിളമ്പാനും പറ്റിയ ഒരു വിഭവമാണ്.

കടല-മുട്ട ഫ്രൈ ഉണ്ടാക്കുമ്പോള്കുറച്ചധികം അളവ് എടുക്കുന്നതാണ് നല്ലത്, ഇതിറെ സ്വാദ് കാരണം നമ്മള്അറിയാതെ കഴിച്ച് കൊണ്ടിരിക്കും








Tuesday, June 14, 2011

ടൊമാറ്റോ പുളിങ്കറി

ഇത് തികച്ചും ഒരു നാടന്കറിയാണ്. സാമ്പാര്‍, പരിപ്പ്, തീയല്ഒക്കെ കഴിച്ചു മടുക്കുമ്പോള്ഉണ്ടാക്കാന്പറ്റിയ, നാടന്ഭാഷയില്പറഞ്ഞാല്‍ "ഒഴിച്ച് കൂട്ടാന്‍" അലെങ്കില്ഒഴിച്ച് കറിയാണ്.


 
ചേരുവകള്
ടൊമാറ്റോ                                           -     2
തേങ്ങ തിരുമ്മിയത്                          -     1 കപ്പ്
പച്ചമുളക്                                           -     4 - 6 എണ്ണം
ചുവന്നുള്ളി                                        -     5 -6  എണ്ണം
ജീരകം                                                 -     1 /2  tsp
നാരങ്ങ നീര്               -  2 tsp
ഉപ്പ്                                                      -     പാകത്തിന്
വെള്ളം                                               -     പാകത്തിന്
കടുക്                                                  -    1 /2  tsp
വറ്റല്മുളക്                                       -    2
കറിവേപ്പില                                       -    2  തണ്ട്
എണ്ണ                                                   -     2 tsp

ടൊമാറ്റോ ഇഷ്ടമുള്ള രീതിയില്അരിഞ്ഞ് വയ്ക്കുക.  ഇനി തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം തരിയില്ലാതെ നന്നായി അരച്ച് എടുക്കാം.

ഒരു പാത്രത്തില്എണ്ണ ഒഴിച്ച് കടുക്, വറ്റല്മുളക്, കറിവേപ്പില പൊട്ടിച്ച ശേഷം അരച്ച് വച്ചിരിക്കുന്ന കൂട്ടും, ഉപ്പും, നാരങ്ങ നീരും അല്പം വെള്ളവും കൂടി ഒഴിച്ച് തിളക്കാന്വയ്ക്കുക. തിളച്ച്  തുടങ്ങുമ്പോള്ടൊമാറ്റോ അരിഞ്ഞതും 2 പച്ചമുളക് നീളത്തില്കീറിയതും ചേര്ത്ത്  ഏകദേശം 2 മിനിട്ട്  ആകുമ്പോള്തീ ഓഫാക്കാം. ടൊമാറ്റോ വെന്തു കുഴഞ്ഞു പോകരുത്.

മുന്‍പ് നാരങ്ങ നീരിനു പകരം പുളി പിഴിഞ്ഞതാണ് ഒഴിച്ചിരുന്നത്‌. പക്ഷെ വാളന്‍ പുളി ശരീരത്തിന്  നല്ലതല്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ട് പുളി ചേരുന്ന കറികളില്‍ ഒക്കെ ഞാന്‍ നാരങ്ങ നീരാണ് ചേര്‍ക്കുന്നത്.

എരിവും പുളിയും ഒക്കെയുള്ള നല്ലൊരു കറിയാണ് ഇത്. ഇതിന്റെ കൂടെ നല്ല മത്തി വറുത്തതും കൂടിയുണ്ടെങ്കില്വേറൊരു കറിയും വേണ്ട.
ടോമാട്ടോക്ക് പകരം പച്ച മാങ്ങയും ഇടാം.


Sunday, June 12, 2011

ചിക്കന്‍ മസാല





ചേരുവകള്‍

ചിക്കന്‍                                                  -         1 kg
സവാള                                                   -         2
ടൊമാറ്റോ                                              -         1 വലുത്
ഇഞ്ചി                                                     -         1 വലിയ കഷണം
വെളുത്തുള്ളി                                         -         4 വലിയ അല്ലി
മുളക് പൊടി                                       -           2 tbsp
മല്ലി പൊടി                                           -          4 tbsp
ഗരം മസാല പൊടി                            -          1 tsp
പുളിയില്ലാത്ത കട്ട തൈര്                   -         2 tbsp
കറിവേപ്പില                                           -         2 തണ്ട്
തേങ്ങ എണ്ണ                                          -         4 tbsp
ഉപ്പ്                                                           -        പാകത്തിന്
വെള്ളം                                                    -        പാകത്തിന്

സവാളയും ടോമാട്ടോയും നീളത്തില്‍ അരിഞ്ഞ് വയ്ക്കുക. ഇഞ്ചി-വെളുത്തുള്ളി ചതച്ചും വയ്ക്കണം.

ഇനി ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ മുഴുവന്‍ എണ്ണയും ഒഴിച്ച് സവാള മൂപ്പിക്കണം. നിറം മാറാന്‍ തുടങ്ങുമ്പോള്‍ ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി ഇടാം. ഇതിന്റെ മൂത്ത മണം വരുമ്പോള്‍ മല്ലിപൊടി, മുളക് പൊടി ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ ഇളക്കണം,

ഇതിലേക്ക് ചിക്കന്‍ ഇട്ട് മസാല, കഷണങ്ങളില്‍ പിടിക്കുന്നത്‌ വരെ ഇളക്കി കൊടുക്കണം. വേകാന്‍ ആവശ്യമുള്ള വെള്ളവും, ഉപ്പും ചേര്‍ത്ത് ഇളക്കി പാത്രം മൂടി 5 -10 മിനിട്ട്  വേവിക്കുക. അതിനുശേഷം പാത്രം തുറന്നു വച്ച് ചിക്കന്‍ വെന്തു വെള്ളം വറ്റി ചാറ് കുറുകിയ പാകത്തില്‍ ആകുമ്പോള്‍ തീ നന്നേ കുറച്ച ശേഷം കട്ട തൈര് (ഒരു ഫോര്‍ക്ക് ഉപയോഗിച്ചു നന്നായി അടിച്ചു ഉടയ്ക്കണം) , ടൊമാറ്റോ, കറിവേപ്പില ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. തീ ഓഫാക്കാം, തൈര് ഒഴിച്ച് കഴിഞ്ഞാല്‍ അധികം ചൂടാക്കണ്ട.

കട്ട തൈര് ചേര്‍ക്കുമ്പോള്‍ കറിക്ക് കൊഴുപ്പും, അല്പം തിളക്കവും കിട്ടും.
ഒരു 35-40 മിനിട്ടിനുള്ളില്‍ തയ്യാറാക്കാന്‍ പറ്റുന്നതാണ്.




                            

Saturday, June 11, 2011

ബ്രോക്കോളി - കാരറ്റ് തോരന്‍

ഇവ രണ്ടും വളരെ പോഷകപ്രധവും കലോറി കുറഞ്ഞതുമായ പച്ചകറി ആണ്.

ചേരുവകള്‍

ബ്രോക്കോളി ചെറുതായി അരിഞ്ഞത്       - 1 കപ്പ്‌
കാരറ്റ്                        "                       "              - 1
ചുവന്നുള്ളി              "                       "               - 10 -15 എണ്ണം
തേങ്ങ തിരുമ്മിയത്‌                                        - 1 കപ്പ്‌
പച്ചമുളക്                                                          - 3
ജീരകം                                                                - 1 /2 tsp
വെളുത്തുള്ളി                                                    - 1 അല്ലി
ഉപ്പ്                                                                     -   പാകത്തിന്
തേങ്ങ എണ്ണ                                                      - 1 tbsp
കടുക്                                                                  - 1 /2 tsp
കറിവേപ്പില                                                       - 1 തണ്ട്

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില പൊട്ടിച്ച ശേഷം ബ്രോക്കൊളിയും കാരറ്റും കൂടി ഇടുക. ഒന്ന് ഇളക്കി പാന്‍ മൂടി ചെറിയ തീയില്‍ വേവിക്കുക. ഇത് വേകുന്ന സമയം കൊണ്ട് അരപ്പ് തയ്യാറാക്കാം.

തേങ്ങ,ജീരകം, വെളുത്തുള്ളി, ഉപ്പ് - ഇതെല്ലാം കൂടി ചതച്ച് എടുക്കണം. ഈ കൂട്ടും ചുവന്നുള്ളി അരിഞ്ഞതും കൂടി ചേര്‍ത്ത് നന്നായി ഇളക്കി 5 മിനിറ്റ് കൂടി കഴിഞ്ഞു എടുക്കാം. ഒരു 15 - 20 മിനിട്ടിനകം ഇത് തയ്യാറാകും

തോരന്‍ ഏതായാലും അതില്‍ അല്പം ചുവന്നുള്ളി ചേര്‍ത്താല്‍ കൂടുതല്‍ രുചി ഉണ്ടാവും.


പുട്ട്- ബീഫ് മസാല

മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് പുട്ട്. അതില് തന്നെ പുട്ട്-പഴം, പുട്ട്-പയര്-പപ്പടം,  പുട്ട്-കടല,  പുട്ട്-മട്ടണ്,  പുട്ട്-ബീഫ്,  പുട്ട്-പഞ്ചസാര,  പുട്ട്-മുട്ട കറി എന്നിങ്ങനെ പലരുചികള് നമ്മള്ക്ക് പരിചിതവുമാണ്.



പുട്ടും-ബീഫും ഉണ്ടാക്കാന് വേണ്ടത്

ബീഫ്                                                 -     1 /2 kg
മുളക് പൊടി                                 -     1 tsp
മഞ്ഞള് പൊടി                                -     1 /2 tsp
കുരുമുളക് പൊടി                          -     1 /2 tsp
ഗരം മസാല പൊടി                       -    1 /2 tsp
സവാള അരിഞ്ഞത്                        -     1
ഇഞ്ചി                                                -      1 ഇടത്തരം കഷണം
വെളുത്തുള്ളി                                  -     4 വലിയ അല്ലി
കറിവേപ്പില                                     -     1 തണ്ട്
ഉപ്പ്                                                    -     പാകത്തിന്
വെള്ളം                                             -     പാകത്തിന്

ഇഞ്ചി-വെളുത്തുള്ളി ചതച്ചു എടുക്കുക.

ബീഫ് ചെറിയ കഷണങ്ങള് ആക്കി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം എല്ലാ ചേരുവകളും ചേര്ത്ത് നന്നായി തിരുമ്മി തേച്ചു പിടിപ്പിക്കുക. ഒരു 15 -20 മിനിറ്റ് മസാല പിടിക്കാനായി മാറ്റി വച്ച ശേഷം, പ്രഷര് കുക്കറില് വേകാന് ആവശ്യമുള്ള വെള്ളം ഒഴിച്ച് വേവിച്ചു എടുക്കുക. വേവ് കുറവുള്ള ബീഫ് ആണെങ്കില് ഒരു പാനില് വേവിച്ചു എടുത്താലും മതി. വെള്ളം വറ്റിച്ച് കുഴഞ്ഞ പരുവത്തില് വേണം എടുക്കാന്.

പുട്ട് പൊടി                                     -     2 കപ്പ്
ഉപ്പ്                                                    -     പാകത്തിന്
തേങ്ങ തിരുമ്മിയത്                        -     1 /4 കപ്പ്
വെള്ളം                                              -     പാകത്തിന്

ബീഫ് വേകുന്ന സമയത്തിനുള്ളില് പുട്ട് പൊടി പാകത്തിന് നനച്ചു വയ്ക്കുക.

ഇനി പുട്ട് കുറ്റിയില് തേങ്ങ-പുട്ട് നനച്ചത്-ബീഫ് എന്ന തരത്തില് നിറച്ചു ആവി കയറ്റി എടുക്കാം.
ഈ അളവില് 2 - 2 1 /2 കുറ്റി പുട്ട് ഉണ്ടാക്കാവുന്നതാണ്. മസാല അധികം ഉണ്ടെങ്കില് പുട്ടിന്റെ കൂടെ കഴിക്കാനും എടുക്കാം.






ദോശ-ഇഡ്ഡലി പൊടി/മുളക് പൊടി

ഇത് പലതരത്തില്‍ ഉണ്ടാക്കാറുണ്ട്. ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, മല്ലി
പൊടി ഒക്കെ ചേര്‍ത്ത് .... അങ്ങനെ പല സ്ഥലങ്ങളില്‍ പലരീതിയില്‍ ഇത്  ഉണ്ടാക്കുന്നുണ്ട്. 
മാത്രമല്ല മിക്കവാറും എല്ലാ കുട്ടികളും വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണിത്. ഞങ്ങളുടെ മോനും ദോശ പൊടി അഥവാ മുളക് പൊടി വളരെ ഇഷ്ടമാണ്. അവന്  വെറുതെ നക്കി നുണഞ്ഞു കഴിക്കാനാണ് ഇഷ്ടം. അതുകൊണ്ട് കൊണ്ട് തന്നെ ദോശ പൊടി എപ്പോഴും വീട്ടില്‍  സ്റ്റോക്ക് ഉണ്ടാവും.
വളരെ കുറച്ചു ചേരുവകള്‍ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ദോശ പൊടി ആണിത്.

ചേരുവകള്‍

ഉഴുന്ന് പരിപ്പ്                                             -    250 gm
മുളക് പൊടി                                               -    2 tsp
കായ പൊടി                                                -    1 /2  tsp
ഉപ്പ്                                                               -     1  tsp

ഒരു പാന്‍ ചൂടാക്കി ഉഴുന്ന് പരിപ്പ് നന്നായി വറുക്കുക. കറുത്ത് പോകാതെ ബ്രൌണ്‍ നിറം കിട്ടുന്നത് വരെ വറുക്കണം.


വറുത്തു കഴിഞ്ഞാല്‍ ഉടനെ തീ ഓഫാക്കുക, അപ്പോള്‍ തന്നെ മുളക് പൊടി, കായ പൊടി, ഉപ്പ് ഇട്ടു നന്നായി ഇളക്കണം. വറുത്തെടുത്ത ഉഴുന്ന് പരിപ്പിന്റെ ചൂടില്‍ വേണം മുളക് പൊടിയുടെയും മറ്റും പച്ച മണം മാറേണ്ടത്. ചൂട് അല്പം കുറയുന്നത് വരെ ഇളക്കി കൊടുക്കണം. അല്ലെങ്കില്‍ മുളക് പൊടിയുടെ നിറം മാറാന്‍ സാധ്യത ഉണ്ട്.

ചെറിയ ചൂടോടെ മിക്സിയില്‍ പൊടിച്ചെടുക്കുക. തേങ്ങ എണ്ണ ഒഴിച്ച് കുഴച്ച് ഇഡ്ഡലി-ദോശയുടെ കൂടെ കഴിക്കാം.



തണുത്ത ശേഷം, നല്ല എയര്‍ ടയിറ്റ് പാത്രങ്ങളിലോ, കുപ്പിയിലോ അടച്ചു സ്റ്റോക്ക്‌ ചെയ്യാം.

https://www.youtube.com/watch?v=M5nEYseI7dE


Baked Salmon

This is my son's favourite dish.It is really simple and easy to do.


Ingredients

Salmon                     -      1 piece
Onion                       -      small piece
Ginger                      -         "   "
Green Chilly              -      2
lime juice                  -      1 tsp
garlic                        -      2 cloves chopped
olive oil                     -      1 tbsp
salt                           -      1 tsp
Foil paper


Grind onion, ginger,chillies adding salt and lime juice to make a paste. To this add olive oil, chopped garlic and mix well.
Keep the fish on the foil paper and coat it with the paste. Now wrap the foil nicely to hold the juices inside.  Let this marinated fish sit for 15-20 minutes.

Now, transfer this fish wrap to a baking tray and bake this at 250 F, for 20 minutes turning upside down every ten minutes in between baking.

Baked salmon is ready to serve.....


Thursday, June 09, 2011

കാബേജ്-പടവലങ്ങ തോരന്‍

കാബേജ്, അത്ര ഇഷ്ടത്തോടെ അല്ല പലരും കഴിക്കുന്നത്‌. കാരണം ഇതിന്റെ മണം ചിലര്‍ക്ക് ഇഷ്ടപെടില്ല. എന്നാല്‍ വളരെ കലോറി കുറഞ്ഞതും ഗുണമേന്മ ഉള്ളതുമായ ഒരു പച്ചകറിയാണിത്‌.
ഇത് തികച്ചും വ്യത്യസ്തമായ രുചി ഉള്ള തോരനാണ്


ചേരുവകള്‍ 

കാബേജ്  ചെറുതായി അരിഞ്ഞത്       - 1 കപ്പ്‌
പടവലങ്ങ       "                  "                    - 1  /4   കപ്പ്‌
ചുവന്നുള്ളി      "                   "                   - 10  എണ്ണം
തേങ്ങ  തിരുമ്മിയത്‌                                 - 1  കപ്പ്‌
പച്ചമുളക്                                                  - 3-4 എണ്ണം
വെളുത്തുള്ളി                                            - 2 അല്ലി
ജീരകം                                                        - 1/2 tsp
ഉപ്പ്‌                                                              - പാകത്തിന്
എണ്ണ                                                           - 1 tbsp
കടുക്                                                          - 1/4 tsp
വറ്റല്‍  മുളക്                                               - 2-3 എണ്ണം
കറിവേപ്പില                                                - 1 തണ്ട്

ഒരു  പാനില്‍  എണ്ണ  ഒഴിച്ച്  കടുക്, വറ്റല്‍മുളക്, കറിവേപ്പില പൊട്ടിച്ച  ശേഷം  കാബേജ്, പടവലങ്ങ,  ഉള്ളി  അരിഞ്ഞതും  ഇട്ടു  5 മിനിറ്റ്  പച്ചമണം  മാറുന്നത്  വരെ  ഇളകുക.  ഇനി  തേങ്ങ-വെളുത്തുള്ളി-പച്ചമുളക്-ജീരകം-ഉപ്പും  കൂടി  ചതച്ചു  ഇതിലേക്ക്  ഇട്ട്, 1/4 കപ്പ്‌  വെള്ളം  കൂടി  ചേര്‍ത്ത്  നന്നായി  ഇളക്കി  യോജിപ്പിച്ച   ശേഷം  പാന്‍  മൂടി  ചെറു  തീയില്‍  5 മിനിറ്റ്  വേവിക്കുക. 5 മിനിറ്റ്  കഴിഞ്ഞ്  ഒന്ന് കൂടി  ഇളക്കി  തീ ഓഫാക്കാം.

രുചികരമായ  തോരന്‍  തയ്യാര്‍

കാരറ്റ്- മുട്ട തോരന്‍

വീട്ടില്‍ മിക്കവാറും ഉണ്ടാവുന്ന 2 സാധനങ്ങള്‍ ആണ് കാരറ്റും മുട്ടയും. വളരെ വേഗം ഉണ്ടാക്കാന്‍ പറ്റുന്നതുമാണ് ഈ തോരന്‍



ചേരുവകള്‍

കാരറ്റ്                                            - 2 എണ്ണം ചുരണ്ടിയത്
മുട്ട                                                 - 3
സവാള ഇടത്തരം                       - 1 ചെറുതായി അരിഞ്ഞത്
പച്ചമുളക്                                      -  2 വട്ടത്തില്‍ അരിഞ്ഞത്
കുരുമുളക് പൊടി                      - 1 /2 tsp
തേങ്ങ തിരുമ്മിയത്‌                    - 1 /2 കപ്പ്‌
ഉപ്പ്‌                                                - പാകത്തിന്
തേങ്ങ എണ്ണ                                 - 1 tbsp
കടുക്                                             - 1 /2 tsp
കറിവേപ്പില                                  - 2 തണ്ട്


മുട്ട കുരുമുളകും ഉപ്പും ചേര്‍ത്ത് നന്നായി അടിച്ച ശേഷം, ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ഒരു ഫോര്‍ക്ക് ഉപയോഗിച്ചു ചിക്കി(Scrambled egg ) മാറ്റി വയ്ക്കുക.
ബാക്കി എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില പൊട്ടിച്ച ശേഷം സവാള ഇടണം. ചെറുതായി വാടുമ്പോള്‍ കാരറ്റും, പച്ചമുളകും ഉപ്പും ചേര്‍ക്കാം. പച്ച മണം മാറുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയും തേങ്ങയും ചേര്‍ക്കാം. നന്നായി ഇളക്കി തീ ഓഫാക്കാം.

വളരെ രുചികരമായ ഒരു തോരന്‍ ആണിത്, ഉണ്ടാക്കാന്‍ വളരെ എളുപ്പവും

Wednesday, June 08, 2011

Chick Peas-Crab Meat-Vegetable Salad And Pear-Peach Fresh Juice

This salad and juice is a perfect dinner for a hot summer night. It has got all proteins and nutrients, comforting,colourful and ofcourse filling too.

Peach-Pear Fresh Juice

Peach                        - 1
Pear                          - 1
sugar syrup/honey    - 1 tbsp (Optional)
water                         - 1/2 cup
Ice cubes

Chop the fruits, grind in mixer/blender to form a puree adding sugar or sugar syrup. In a serving glass fill the ice cubes first and then pour this puree slowly, give a little stir. Peach and pear are sweet fruits, so no need to add sugar. Serve immediately to get that refreshing feel.
I never peel off the skin of any fruit, therefore the juice do not have an appealing look, but the taste is really good.

Ingredients For Salad

Chick Peas                             - 1 cup
Crab Meat                               - 1 cup, shredded
Onion                                      - 1 cup
Cabbage                                  - 1 cup
Tomatoes                                - 1 cup
corriander leaves/cilantro         - 1 tbsp to garnish
Toasted Bread pieces              - 1 cup
pepper powder                        - 1 tsp
Butter                                      - 1 tsp
salt                                          - to taste

For Salad Dressing

Honey                                   - 1 tbsp
Lime Juice                            - 1 tbsp
Pepper Powder                     - 1 tsp
Salt                                       - a pinch

Take all the ingredients for salad dressing in a bowl and whisk nicely to incorporate all the flavours together and keep it aside.

Cook cheak peas adding salt. To a pan add butter and toast the shredded crab meat with salt and pepper, it will be done within 5 mts. Now toast the bread pieces(here i have taken the leftover edges). When it is done keep it aside.

In a big serving dish combine all the thinly chopped vegetables, crab meat and chick peas. Pour the dressing on top of this and toss well,make sure it is mixed well. The toasted bread is added just before serving only. This will give a crunchy feel in every bite.

കത്തിരിക്ക ബജി


ചേരുവകള്‍

കത്തിരിക്ക                                         -   2 - 4  എണ്ണം
കടല മാവ്                                        -    2 കപ്പ്‌
കായപൊടി                                        -   1 /2  tsp
മുളക് പൊടി                                     -   1 tsp
സോഡാപൊടി                                   -   ഒരു നുള്ള്
ഉപ്പ്                                                      -   പാകത്തിന്
വെള്ളം                                              -   പാകത്തിന്
എണ്ണ                                                   -   വറുക്കാന്‍ ആവശ്യമുള്ളത്

കത്തിരിക്ക കനം കുറച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു വയ്ക്കുക.
കടല മാവ് മുളക് പൊടി,കായപൊടി, സോഡാപൊടി,ഉപ്പ്  പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ കലക്കണം. മാവ് അയഞ്ഞു പോകരുത്.
പാനില്‍ എണ്ണ ചൂടാക്കി, ഓരോ കത്തിരിക്ക കഷണങ്ങളും മാവില്‍ മുക്കി വറുത്തു എടുക്കണം.

ചൂടോടെ ചായക്കൊപ്പം കഴിക്കാം.


Sunday, June 05, 2011

ഊത്തപ്പം

പലതരത്തില്‍  ഊത്തപ്പം ഉണ്ടാക്കാറുണ്ട്, ഞാന്‍ കടല കൂടി ചേര്‍ത്ത് ഒന്ന് പരീക്ഷിച്ചു.



ദോശ മാവ്                                       -  2 കപ്പ്‌
ഉപ്പ്                                                      -  പാകത്തിന്
കായപൊടി                                        -  1 /2 tsp
മുളക് പൊടി                                    -  1 /2 tsp

ദോശ മാവ് ഉപ്പ്,കായപൊടി, മുളക് പൊടി ചേര്‍ത്ത് കലക്കി വയ്ക്കുക.

ഇനി മാവിന് മുകളില്‍ ചേര്‍ക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

കടല ഉപ്പിട്ട് വേവിച്ചത്                   - 1 കപ്പ്‌
തേങ്ങ തിരുമ്മിയത്‌                         - 1 കപ്പ്‌
സവാള ചെറുതായി അറിഞ്ഞത്   - 1 കപ്പ്‌                         
മല്ലിയില          "                 "                - കുറച്ച്
കറിവേപ്പില   "                "                 - കുറച്ച്
നെയ്യ്‌                                                    -  2 tbsp
ഉപ്പ്                                                       - പാകത്തിന്

എല്ലാ  ചേരുവകളും യോജിപ്പിച്ച് വയ്ക്കണം. ഇനി ഒരു നോണ്‍സ്റ്റിക്ക് ദോശ തവയില്‍ അല്പം കട്ടിക്ക് മാവ് ഒഴിച്ച് ആവശ്യമുള്ള വലുപ്പത്തില്‍ പരത്തണം. ഇതിനു മുകളിലേക്ക് ചേര്‍ത്ത് വച്ചിരിക്കുന്ന മിക്സ്‌ തൂകി തീ കുറച്ച്  തവ മൂടി 2 മിനിറ്റു വയ്ക്കണം. അതിനുശേഷം മറിച്ചിട്ട് അല്പം നെയ്യ്‌ തൂകി വീണ്ടും അടച്ച്‌ 2 മിനിറ്റു വയ്ക്കണം. ഇതുപോലെ ഓരോന്നായി ഉണ്ടാക്കി എടുക്കാം.

ചൂടോടെ നല്ല ചട്ണിയും കൂട്ടി കഴിക്കാം. നെയ്യ്‌ വേണമെങ്കില്‍ ഒഴിവാക്കാവുന്നതാണ്. നെയ്യ്‌ ചേര്‍ക്കുന്നില്ലെങ്കില്‍, ഡ്രൈ ആകാതിരിക്കാന്‍ പകരം  വെള്ളം തളിച്ച് കൊടുക്കണം,