Thursday, November 15, 2012

ലോലോലിക്ക അച്ചാര്‍ (Red Gooseberry Pickle)

നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കാണാറുള്ള ചുവന്ന നെല്ലിക്ക, പൊതുവേ ആര്‍ക്കും അത്ര പ്രിയമുള്ളതല്ലപക്ഷികള്‍  തിന്നും, കൊഴിഞ്ഞ് വീണും പോകാറാണ് പതിവ്.
 
  നെല്ലിക്ക  ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയില്‍  ഉണ്ടാക്കിയ ഒരു അച്ചാര്‍ ആണ് ഇവിടെ കൊടുക്കുന്നത്.  നല്ല എരിവും പുളിയും ഒക്കെ കൂടി  ചേര്‍ന്ന്  തികച്ചും സ്വാദിഷ്ടമായ  അച്ചാര്‍ ആണിത് .

ലോലോലിക്ക                                     -     250 gm
നല്ലെണ്ണ                                                -     150 ml
സാമ്പാര്‍ മുളക്                                 -     5-6 എണ്ണം വട്ടത്തില് നുറുക്കിയത്
മുളക് ചതച്ചത് (crushed chilli)             -     4 tbl sp
മഞ്ഞള്‍പൊടി                                    -      1 tsp
ഉലുവ                                                 -      1 tsp
കടുക്                                                  -      2 tsp
കായപ്പൊടി                                        -      1 tsp
ഉപ്പ്                                                     -      ആവശ്യത്തിനു


ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ഒഴിച്ച്  ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. തീ നന്നേ കുറച്ച ശേഷം ഉലുവ ഇടുക. ഉലുവ കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്ക്  സാമ്പാര്‍ മുളക്  ഇടുക. മുളക്  ഇടുമ്പോള്‍ പൊട്ടാന്‍ സാധ്യത ഉണ്ട്സാമ്പാര്‍ മുളക്  നിറം മാറി  തുടങ്ങുമ്പോള്‍  മഞ്ഞള്‍പൊടി  ഇട്ട് ഇളക്കി തീ ഓഫ് ചെയ്യുക.

ഇനി ഇതിലേക്ക് മുളക് ചതച്ചത്, ഉപ്പ്കായപ്പൊടി എന്നിവ ചേര്‍ക്കാം. കരിഞ്ഞ് പാകം നഷ്ടപെടാതിരിക്കാനാണ് തീ ഓഫ് ചെയ്ത ശേഷം ഇവ  ചേര്‍ക്കുന്നത്. എണ്ണ ചൂടുള്ളതുകൊണ്ട് കരിഞ്ഞ് പോകാതെ നല്ലതുപോലെ ഇളക്കി കൊടുക്കണം.

അച്ചാര്‍ കൂട്ട് അല്പം തണുത്ത ശേഷം, അതായത് ചെറിയ ചൂടുള്ളപ്പോള്‍ ലോലോലിക്ക  ചേര്‍ത്ത് നന്നായി ഇളക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം, എന്നാലെ കൂട്ട് നല്ലതുപോലെ  പിടിയ്ക്കു.

ഈ  അച്ചാര്‍ ഉണ്ടാക്കിയ ഉടനെ  ഉപയോഗിച്ച് തുടങ്ങാംകണ്ടാല്‍ എണ്ണ തീരെ കുറവ്, ഡ്രൈ ആയിട്ടാണ്, എന്ന് തോന്നുംകൂട്ട് പുരണ്ടിരിക്കും.   എന്നാല്‍ അടുത്ത ദിവസം ആകുമ്പോള്‍ എണ്ണ തെളിഞ്ഞ് മുളക് എല്ലാം നല്ലതുപോലെ പിടിച്ച് പാകമായിട്ടുണ്ടാകും.