വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ പറ്റിയ ഒരു നാലു മണി വിഭവമാണിത്. തികച്ചും നാടനും, ആരോഗ്യപ്രദവും, സ്വാദിഷ്ടവും, അധികം ആരും പരീക്ഷിച്ചു നോക്കാത്ത ഒരു കോമ്പിനേഷന്‍ ആണിത്.
നല്ല പഴുത്ത ഏത്തപ്പഴം
തേങ്ങ തിരുമ്മിയത്
പപ്പടം പൊള്ളിച്ചത് .
അളവുകള്‍ ആവശ്യാനുസരണം എടുക്കാവുന്നതാണ്
ഏത്തപ്പഴം പുഴുങ്ങിയ ശേഷം, തേങ്ങ തിരുമമിയതും, പപ്പടവും കൂട്ടി നന്നായി കുഴച്ചു കഴിക്കാം. തേങ്ങയുടെയും പഴത്തിന്റെയും മധുരവും, പപ്പടത്തിന്റെ ഉപ്പും കൂടിയാക്കുമ്പോള്‍ ഒരു പ്രതേക രുചി തന്നെയാണ്. കടുപ്പത്തില്‍ ചൂടോടു കൂടി ഒരു കട്ടന്‍ കാപ്പിയും കൂടിയായാല്‍ നാടന്‍ നാല് മണി പലഹാരം ഒന്ന് കൂടി സ്വാദിഷ്ടമായി !!!