Showing posts with label Meat Recipes. Show all posts
Showing posts with label Meat Recipes. Show all posts

Sunday, June 12, 2011

ചിക്കന്‍ മസാല





ചേരുവകള്‍

ചിക്കന്‍                                                  -         1 kg
സവാള                                                   -         2
ടൊമാറ്റോ                                              -         1 വലുത്
ഇഞ്ചി                                                     -         1 വലിയ കഷണം
വെളുത്തുള്ളി                                         -         4 വലിയ അല്ലി
മുളക് പൊടി                                       -           2 tbsp
മല്ലി പൊടി                                           -          4 tbsp
ഗരം മസാല പൊടി                            -          1 tsp
പുളിയില്ലാത്ത കട്ട തൈര്                   -         2 tbsp
കറിവേപ്പില                                           -         2 തണ്ട്
തേങ്ങ എണ്ണ                                          -         4 tbsp
ഉപ്പ്                                                           -        പാകത്തിന്
വെള്ളം                                                    -        പാകത്തിന്

സവാളയും ടോമാട്ടോയും നീളത്തില്‍ അരിഞ്ഞ് വയ്ക്കുക. ഇഞ്ചി-വെളുത്തുള്ളി ചതച്ചും വയ്ക്കണം.

ഇനി ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ മുഴുവന്‍ എണ്ണയും ഒഴിച്ച് സവാള മൂപ്പിക്കണം. നിറം മാറാന്‍ തുടങ്ങുമ്പോള്‍ ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി ഇടാം. ഇതിന്റെ മൂത്ത മണം വരുമ്പോള്‍ മല്ലിപൊടി, മുളക് പൊടി ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ ഇളക്കണം,

ഇതിലേക്ക് ചിക്കന്‍ ഇട്ട് മസാല, കഷണങ്ങളില്‍ പിടിക്കുന്നത്‌ വരെ ഇളക്കി കൊടുക്കണം. വേകാന്‍ ആവശ്യമുള്ള വെള്ളവും, ഉപ്പും ചേര്‍ത്ത് ഇളക്കി പാത്രം മൂടി 5 -10 മിനിട്ട്  വേവിക്കുക. അതിനുശേഷം പാത്രം തുറന്നു വച്ച് ചിക്കന്‍ വെന്തു വെള്ളം വറ്റി ചാറ് കുറുകിയ പാകത്തില്‍ ആകുമ്പോള്‍ തീ നന്നേ കുറച്ച ശേഷം കട്ട തൈര് (ഒരു ഫോര്‍ക്ക് ഉപയോഗിച്ചു നന്നായി അടിച്ചു ഉടയ്ക്കണം) , ടൊമാറ്റോ, കറിവേപ്പില ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. തീ ഓഫാക്കാം, തൈര് ഒഴിച്ച് കഴിഞ്ഞാല്‍ അധികം ചൂടാക്കണ്ട.

കട്ട തൈര് ചേര്‍ക്കുമ്പോള്‍ കറിക്ക് കൊഴുപ്പും, അല്പം തിളക്കവും കിട്ടും.
ഒരു 35-40 മിനിട്ടിനുള്ളില്‍ തയ്യാറാക്കാന്‍ പറ്റുന്നതാണ്.




                            

Saturday, June 11, 2011

പുട്ട്- ബീഫ് മസാല

മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് പുട്ട്. അതില് തന്നെ പുട്ട്-പഴം, പുട്ട്-പയര്-പപ്പടം,  പുട്ട്-കടല,  പുട്ട്-മട്ടണ്,  പുട്ട്-ബീഫ്,  പുട്ട്-പഞ്ചസാര,  പുട്ട്-മുട്ട കറി എന്നിങ്ങനെ പലരുചികള് നമ്മള്ക്ക് പരിചിതവുമാണ്.



പുട്ടും-ബീഫും ഉണ്ടാക്കാന് വേണ്ടത്

ബീഫ്                                                 -     1 /2 kg
മുളക് പൊടി                                 -     1 tsp
മഞ്ഞള് പൊടി                                -     1 /2 tsp
കുരുമുളക് പൊടി                          -     1 /2 tsp
ഗരം മസാല പൊടി                       -    1 /2 tsp
സവാള അരിഞ്ഞത്                        -     1
ഇഞ്ചി                                                -      1 ഇടത്തരം കഷണം
വെളുത്തുള്ളി                                  -     4 വലിയ അല്ലി
കറിവേപ്പില                                     -     1 തണ്ട്
ഉപ്പ്                                                    -     പാകത്തിന്
വെള്ളം                                             -     പാകത്തിന്

ഇഞ്ചി-വെളുത്തുള്ളി ചതച്ചു എടുക്കുക.

ബീഫ് ചെറിയ കഷണങ്ങള് ആക്കി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം എല്ലാ ചേരുവകളും ചേര്ത്ത് നന്നായി തിരുമ്മി തേച്ചു പിടിപ്പിക്കുക. ഒരു 15 -20 മിനിറ്റ് മസാല പിടിക്കാനായി മാറ്റി വച്ച ശേഷം, പ്രഷര് കുക്കറില് വേകാന് ആവശ്യമുള്ള വെള്ളം ഒഴിച്ച് വേവിച്ചു എടുക്കുക. വേവ് കുറവുള്ള ബീഫ് ആണെങ്കില് ഒരു പാനില് വേവിച്ചു എടുത്താലും മതി. വെള്ളം വറ്റിച്ച് കുഴഞ്ഞ പരുവത്തില് വേണം എടുക്കാന്.

പുട്ട് പൊടി                                     -     2 കപ്പ്
ഉപ്പ്                                                    -     പാകത്തിന്
തേങ്ങ തിരുമ്മിയത്                        -     1 /4 കപ്പ്
വെള്ളം                                              -     പാകത്തിന്

ബീഫ് വേകുന്ന സമയത്തിനുള്ളില് പുട്ട് പൊടി പാകത്തിന് നനച്ചു വയ്ക്കുക.

ഇനി പുട്ട് കുറ്റിയില് തേങ്ങ-പുട്ട് നനച്ചത്-ബീഫ് എന്ന തരത്തില് നിറച്ചു ആവി കയറ്റി എടുക്കാം.
ഈ അളവില് 2 - 2 1 /2 കുറ്റി പുട്ട് ഉണ്ടാക്കാവുന്നതാണ്. മസാല അധികം ഉണ്ടെങ്കില് പുട്ടിന്റെ കൂടെ കഴിക്കാനും എടുക്കാം.






Wednesday, June 01, 2011

ബീഫ് ഫ്രൈ

ഇത് ചോറിന്റെ കൂടെയും, ഒരു കോക്ടെയില്‍ പാര്‍ട്ടിയില്‍ വിളമ്പാനും പറ്റിയ ഒരു ഫ്രൈ ആണ്. തികച്ചും നാടന്‍ രീതിയില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്.


ചേരുവകള്
‍
ബീഫ് ചെറിയ കഷണങ്ങള്‍ ആക്കിയത്              -         1 /2 kg
മഞ്ഞള്‍  പൊടി                                                                  -         1 tsp
മുളക് പൊടി                                                                      -         2 tbsp
മല്ലി പൊടി                                                                          -         4 tbsp
ഗരം മസാല പൊടി                                                        -         1 tsp
കുരുമുളക് പൊടി                                                         -         1 /2  tsp
സവാള നീളത്തില്‍ അരിഞ്ഞത്                               -         2 വലുത്
ഇഞ്ചി  അരിഞ്ഞത്                                                         -         2  tbsp
വെളുത്തുള്ളി  അരിഞ്ഞത്                                       -         2  tbsp
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്                        -         2
തേങ്ങാ കൊത്ത്                                                               -         1 /4  കപ്പ്‌
കറിവേപ്പില                                                                      -         2  തണ്ട്
എണ്ണ                                                                                       -        1 / 2 കപ്പ്‌

ബീഫ് ഉപ്പ്, കുരുമുളക് പൊടിയും, മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക.
എണ്ണ രണ്ടായി ഭാഗിക്കുക. സവാള അരിഞ്ഞതില്‍ നിന്നും 2 സ്പൂണ്‍ മാറ്റി വയ്ക്കുക. എണ്ണ അവസാനം ഫ്രൈ ചെയ്യാന്‍ വേണ്ടി വരും.

ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ 2 tbsp എണ്ണ ഒഴിച്ച് സവാള, വെളുത്തുള്ളി, ഇഞ്ചി വഴറ്റുക. നല്ലതുപോലെ മൂത്തോട്ടെ. ഇനി മുളക്, മല്ലി പൊടികള്‍ ഇടാം. പച്ച മണം മാറുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്‍ക്കാം. തീ അല്പം കൂട്ടി വയ്ക്കുക. വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍  തീ കുറച്ച് ഗരം മസാല പൊടി ഇട്ടു പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം.
 തീ കുറച്ച് വച്ച് ബാക്കിയുള്ള എണ്ണ, വെള്ളം വറ്റുന്നത് അനുസരിച്ച് ഇടയ്ക്കിടെ ഒഴിച്ച് കൊടുക്കണം. കരിഞ്ഞു പോകാതെ ശ്രദ്ധിക്കുകയും വേണം. ഇങ്ങനെ മുഴവന്‍ എണ്ണയും ഒഴിച്ച് ഫ്രൈ ചെയ്യണം. പാകമാകുമ്പോള്‍ തേങ്ങാ കൊത്തും, മാറ്റി  വച്ചിരിക്കുന്ന സവാളയും, പച്ചമുളകും, കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി തീ ഓഫാക്കാം. നല്ല മണവും സ്വാദും ഉള്ള ഒരു ഫ്രൈ ആണിത്.

Monday, May 23, 2011

നാടന്‍ കോഴി കറി

ഞങ്ങളീ കറിയെ റെഡ് അഥവാ ചുവന്ന കറി എന്നാണ് വിളിക്കാറ്. ഞങ്ങളുടെ മോന്‍ എപ്പോഴും ചോദിക്കും "അമ്മേ റെഡ് ചിക്കി കറി ആണോ ഒഗാതുന്നത് (ഉണ്ടാക്കുന്നത് എന്നാണ് അവന്‍ അര്‍ത്ഥമാക്കുന്നത്. )"
‍




ചേരുവകള്
‍
കോഴിയിറച്ചി                           -    1 kg
മഞ്ഞള്‍ പൊടി                           -    ½   tea spoon
മുളക്കു പൊടി                           -    1  table  spoon
മല്ലി പൊടി                                  -     3 table spoon
ഗരം മസാല പൊടി                -      ½  - ¾  tea spoon 
ഇഞ്ചി ചതച്ചത്                         -     2 tea  spoon
വെളുത്തുള്ളി ചതച്ചത്       -      2  tea  spoon
സവാള ഇടത്തരം                    -      2  എണ്ണം നീളത്തില്‍ അറിഞ്ഞത്
ടൊമാറ്റോ                                  -      1  എണ്ണം നീളത്തില്‍ അറിഞ്ഞത്
തേങ്ങ എണ്ണ                               -       1 /4  കപ്പ്‌
കറിവേപ്പില                             -       2 തണ്ട്
പച്ചമുളക്                                  -       2 എണ്ണം നീളത്തില്‍ കീറിയത്
ഉപ്പ്                                                 -      ആവശ്യത്തിനു
വെള്ളം                                        -       ആവശ്യത്തിനു

കോഴിയിറച്ചി നല്ലതുപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച്‌ സവാള വഴറ്റുക. ഒരുപാടു മൂപ്പിക്കേണ്ട ആവശ്യം ഇല്ല. ചെറുതായി നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് പച്ച ചുവ മാറും വരെ വഴറ്റണം. ഇനി ഇതിലേക്ക് മല്ലി-മുളക്കു പൊടി ഇട്ട ശേഷം കരിഞ്ഞു പോകാതെ 1-2  മിനിറ്റ് ഇളക്കണം. കൂടുതല്‍ മൂത്ത്പോയാല്‍ രുചിയും, നിറവും മാറും. ഇനി പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലെക്കിട്ടു ഇളക്കി മസാല നന്നായി പിടിച്ച ശേഷം ആവശ്യത്തിനു വെള്ളവും ഒഴിച്ച്‌ പാത്രം മൂടി തീ കുറച്ചു വേവിക്കണം. ഒരു 25 - 30 മിനിട്ടിനുള്ളില്‍ ചിക്കന്‍ വെന്തു കിട്ടും. ഇനി ഇതിലേക്ക് ഗരം മസാല, പച്ചമുളക്ക്, ടൊമാറ്റോ, അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച  ശേഷം, ബാക്കി എണ്ണയും ഒഴിച്ച്‌ കറിവേപ്പിലയും ഇട്ട്‌    തീ ഓഫാക്കി പാത്രം അല്‍പനേരം മൂടി വയ്ക്കണം. ആ ചൂടില്‍ ഇരുന്നു മസാലയും എണ്ണയും കരിവേപ്പിലയുടെ മണവും ഒക്കെ നന്നായി ചിക്കനില്‍ പിടിക്കട്ടെ.
ഈ കറി ചോറ്,ചപ്പാത്തി,അപ്പം, പത്തിരി ,നാന്‍, നെയ്‌ ചോറ് എന്ന് വേണ്ട ബ്രെഡ്ഡിനോടോപ്പവും കഴിക്കാന്‍‍ വളരെ നല്ലതാണു.
ഇത് വളരെ സ്പൈസി ആയ ഒരു കറി ആണ്. എരിവു കുറച്ചു വേണ്ടവര്‍  അതനുസരിച്ച് മുളക്കു പൊടിയുടെ അളവ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.