വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു മുട്ട കറിയാണിത്
മുട്ട കറിക്ക് വേണ്ടത്
പുഴുങ്ങിയ മുട്ട - 4
സ്പിനച് നുറുക്കിയത് - 1 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് - 1 വലുത്
ഇഞ്ചി " " - 1 tsp
വെളുത്തുള്ളി " " - 1 tsp
ടൊമാറ്റോ " " - 1 ചെറുത്
പച്ചമുളക് " " - 2
മുളക് പൊടി - 1 tb.sp
മഞ്ഞള്‍ പൊടി - 1 /4 tsp
ഗരം മസാല പൊടി - 1 /2 tsp
ഉപ്പ് - പാകത്തിന്
തേങ്ങ എണ്ണ - 2 tb .sp
കടുക് - 1 /4 tsp
വെള്ളം - 1 കപ്പ്
എണ്ണ ചൂടായി കടുക് പൊട്ടുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. അധികം മൂക്കണ്ട.
ചെറുതായി വാടി തുടങ്ങുമ്പോള്‍ മഞ്ഞള്‍ - മുളക് പൊടി, ഉപ്പും ചേര്‍ത്ത് ഇളക്കുക. പച്ച മണം മാറുമ്പോള്‍ വെള്ളം ഒഴിക്കണം. ഈ കൂട്ട് തിളച്ചു തുടങ്ങുമ്പോള്‍ സ്പിനച് ഇടാം.
പാത്രം മൂടി 2 -5 മിനിട്ട് വരെ ചെറിയ തീയില്‍ വേവിക്കുക. ഇനി മുട്ട ഒന്ന് വരഞ്ഞ ശേഷം ഇടാവുന്നതാണ്, മസാല മുട്ടയില്‍ പിടിക്കാനാണിത്. ഗരം മസാലയും, ടൊമാറ്റോ, പച്ച മുളകും ചേര്ത്ത് നന്നായി ഇളക്കി 2-3 മിനിട്ടിനു ശേഷം തീ ഓഫാക്കാം.

അത്യാവശ്യം എരിവുള്ള കറി ആണ്. എരിവു കുറച്ചു മതിയെങ്കില്‍ മുളക് പൊടിയുടെ അളവ് കുറയ്ക്കാം.
ഇത് ചപ്പാത്തി, അപ്പം, ഇടിയപ്പം, പുട്ട് എന്നിവയ്ക്കൊപ്പം കഴിക്കാന്‍ പറ്റിയ കറിയാണ്.
No comments:
Post a Comment