Thursday, June 02, 2011

ബട്ടര്‍നട്ട് സ്ക്വാഷ്(മത്തങ്ങ) - ചിക്കന്‍ സൂപ്പ്

പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സൂപ്പ് ആണിത്. പ്രധാന ചേരുവ മത്തങ്ങ ആയത് കൊണ്ട്  അധികം മധുരിക്കാത്ത പിഞ്ച് മത്തങ്ങയാണ് സൂപ്പിനായി എടുക്കേണ്ടത്. മത്തങ്ങയുടെ  കുരു(സീഡ്) മാറ്റേണ്ട ആവശ്യമില്ല.

ചേരുവകള്‍


മത്തങ്ങ/ബട്ടര്‍നട്ട് സ്ക്വാഷ് ചെറുതായി അരിഞ്ഞത്    -         1 കപ്പ്‌
ചിക്കന്‍ ബ്രെസ്റ്റ്  പീസ്‌                                              -  1 
(ഞാനിവിടെ ബ്രെസ്റ്റ് പീസ്‌ എടുത്തു, ബോണ്‍ലെസ്സ് ചിക്കന്‍  ആയിരിക്കണം എന്നെയുള്ളു)                          
സവാള ചെറുതായി അരിഞ്ഞത്                           -  1
ടൊമാറ്റോ ചെറുതായി അരിഞ്ഞത്                      -  1                              
വെണ്ണ                                                                          -  2 tbsp
ഇഞ്ചി അരിഞ്ഞത്                                                    -  1 tsp
വെളുത്തുള്ളി  അരിഞ്ഞത്                                        -  3  വലുത്  
കുരുമുളക് പൊടി                                                     -  3  tsp
ഉപ്പ്                                                                               -  പാകത്തിന്
വെള്ളം                                                                        -  1 കപ്പ്‌

ചിക്കന്‍ കുരുമുളക് പൊടിയും ഉപ്പും പുരട്ടി 10 മിനിട്ട് വയ്ക്കുക. ഒരു പാനില്‍ 1 tbsp ബട്ടര്‍ ഇട്ട് ചിക്കന്‍ ഫ്രൈ ചെയ്തെടുക്കണം.

മറ്റൊരു  പാനില്‍  ബാക്കിയുള്ള  1 tbsp ബട്ടര്‍ ഇട്ട ശേഷം ഉപ്പും കുരുമുളകും ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടു ഇളകുക. ചെറുതായി ഒന്ന് വാടുമ്പോള്‍ മിക്സി‍ ഉപയോഗിച്ചു നന്നായി പേസ്റ്റ്/പ്യുരി ആക്കണം.

ഈ പേസ്റ്റ്/പ്യുരി തിരികെ പാനിലേക്ക് പാകത്തിന് വെള്ളവും ചേര്‍ത്ത് ഒഴിച്ച്, ഉപ്പും കുരുമുളകും കൂടി ചേര്‍ത്തിളക്കി തിളക്കാന്‍ വയ്ക്കണം. തിള വന്നു തുടങ്ങുമ്പോള്‍ തീ ഓഫാക്കാം.
 ഇനി ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഒരു ഫോര്‍ക്ക് കൊണ്ട് ചെറിയ കഷണങ്ങളാക്കുക.

ചിക്കനും കൂടി ചേര്‍ത്ത്, നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.
വളരെ രുചികരമായ ഒരു സൂപ്പാണിത്. ചിക്കന്‍ ചേരുന്നത് കൊണ്ട് കുട്ടികള്‍ക്കും ഏറെ ഇഷ്ടമാകും.

                                


Wednesday, June 01, 2011

കൊഴുക്കട്ട

കുട്ടികാലത്ത് നല്ല പച്ചരി കുതിര്ത്തു ആട്ടുകല്ലില്  ജീരകം,തേങ്ങ തിരുമ്മിയതും ഉപ്പും ചേര്ത്ത്  വെള്ളം തൊടാതെ ആട്ടി എടുത്തു പുഴുങ്ങി എടുക്കുന്ന നല്ല സ്വാദും മണവുമുള്ള കൊഴുക്കട്ടയാണ് ഓര് വരുന്നത്. ഒരു പ്രത്യേക  രുചി തന്നെയായിരുന്നു അതിനു.

കൊഴുക്കട്ട അവില്‍,തേങ്ങ, ശര്ക്കര എന്നിങ്ങനെ പലതരത്തിലുള്ള ഫില്ലിംഗ് വച്ചും, അല്ലാതെയും ഉണ്ടാക്കാറുണ്ടല്ലോ. ഇവിടെ  ഞാന്ഫില്ലിങ്ങിന് എടുത്തത്ബ്രൌണ്ബീന്സ്ആണ്. ശെരിക്കും മോദകം കഴിക്കാന്കൊതി തോന്നിയപ്പോളാണ് ഇങ്ങനെ ചെയ്താലോ എന്ന് തോന്നിയത്. ഗണപതി ഭഗവാനു നേദിച്ച പ്രസാദമായി പല അമ്പലങ്ങളിലും മോദകം കൊടുക്കാറുണ്ട്. ചെറുപയറും, തേങ്ങയും, ശര്ക്കരയും ഉരുട്ടി മാവില്മുക്കി വറുത്തെടുക്കുന്ന മോദകത്തിനു നല്ല രുചിയാണ്. എണ്ണ ഒഴിവാക്കാന്വേണ്ടിയാണ് കൊഴുക്കട്ടയാക്കിയത് .


കൊഴുക്കട്ടക്ക് വേണ്ടത്
അരിപൊടി                                                             -          1 1 /2  കപ്പ്
വെള്ളം                                                                      -          പാകത്തിന്
ഉപ്പു                                                                             -         പാകത്തിന്
ജീരകം                      -   1 /2 tsp

ഫില്ലിങ്ങിന് വേണ്ടത്
തേങ്ങ തിരുമ്മിയത്                                           -        1 കപ്പ്
പയര്വേവിച്ചത്                                               -        1 കപ്പ്
ശര്ക്കര ചുരണ്ടിയത്/പഞ്ചസാര          -        1 /2  കപ്പ്
ഏലക്ക പൊടി                                                     -         1 /2  tsp

എല്ലാം കൂടി നന്നായി മിക്സ്ചെയ്തു വയ്ക്കണം.
വെള്ളം ഉപ്പിട്ട് തിളപ്പിച്ച്അരിപൊടി ഇടുക. അരിപൊടി ഇട്ടുടനെ തീ ഓഫാക്കണം. ഒരു സ്പൂണ്ഉപയോഗിച്ച് നന്നായി ഇളക്കി അല്പം തണുക്കാന്വയ്ക്കുക.
കൈ കൊണ്ട് കുഴക്കാന്പറ്റുന്ന ചൂടാകുമ്പോള്ജീരകവും ചേര്ത്ത് നന്നായി കുഴച്ചു ഇഷ്ടമുള്ള വലുപ്പത്തില്ഉരുട്ടി, നടുക്ക്  ചെറിയ കുഴി ഉണ്ടാക്കി അതില്ഫില്ലിംഗ് നിറച്ച ശേഷം നന്നായി സീല്ചെയ്യണം. ഇങ്ങനെ ഓരോന്നായി ഉരുട്ടി എടുത്തിട്ട് ആവിയില്പുഴുങ്ങി എടുക്കണം. ഇഡ്ഡലി കുക്കറില്വച്ചാലും മതി.

മാവ് കുഴക്കുമ്പോഴും ഉരുട്ടുമ്പോഴും കയ്യില്ഒട്ടി പിടിക്കാതിരിക്കാന്ഇടയ്ക്കിടെ അല്പം വെള്ളം/എണ്ണ തൊടുന്നത് നന്നായിരിക്കും.