കുട്ടികാലത്ത് നല്ല പച്ചരി കുതിര്ത്തു ആട്ടുകല്ലില് ജീരകം,തേങ്ങ തിരുമ്മിയതും ഉപ്പും ചേര്ത്ത് വെള്ളം തൊടാതെ ആട്ടി എടുത്തു പുഴുങ്ങി എടുക്കുന്ന നല്ല സ്വാദും മണവുമുള്ള കൊഴുക്കട്ടയാണ് ഓര്‍മ വരുന്നത്. ഒരു പ്രത്യേക രുചി തന്നെയായിരുന്നു അതിനു.
വെള്ളം - പാകത്തിന്
ഉപ്പു - പാകത്തിന്
ജീരകം - 1 /2 tsp
പയര്‍ വേവിച്ചത് - 1 കപ്പ്
ശര്ക്കര ചുരണ്ടിയത്/പഞ്ചസാര - 1 /2 കപ്പ്
ഏലക്ക പൊടി - 1 /2 tsp
കൈ കൊണ്ട് കുഴക്കാന്‍ പറ്റുന്ന ചൂടാകുമ്പോള്‍ ജീരകവും ചേര്‍ത്ത് നന്നായി കുഴച്ചു ഇഷ്ടമുള്ള വലുപ്പത്തില്‍ ഉരുട്ടി, നടുക്ക് ചെറിയ കുഴി ഉണ്ടാക്കി അതില്‍ ഫില്ലിംഗ് നിറച്ച ശേഷം നന്നായി സീല്‍ ചെയ്യണം. ഇങ്ങനെ ഓരോന്നായി ഉരുട്ടി എടുത്തിട്ട് ആവിയില്‍ പുഴുങ്ങി എടുക്കണം. ഇഡ്ഡലി കുക്കറില്‍ വച്ചാലും മതി.
മാവ് കുഴക്കുമ്പോഴും ഉരുട്ടുമ്പോഴും കയ്യില്‍ ഒട്ടി പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ അല്പം വെള്ളം/എണ്ണ തൊടുന്നത് നന്നായിരിക്കും.
കൊഴുക്കട്ട അവില്‍,തേങ്ങ, ശര്ക്കര എന്നിങ്ങനെ പലതരത്തിലുള്ള ഫില്ലിംഗ് വച്ചും, അല്ലാതെയും ഉണ്ടാക്കാറുണ്ടല്ലോ. ഇവിടെ ഞാന്‍ ഫില്ലിങ്ങിന് എടുത്തത് ബ്രൌണ്‍ ബീന്‍സ് ആണ്. ശെരിക്കും മോദകം കഴിക്കാന്‍ കൊതി തോന്നിയപ്പോളാണ് ഇങ്ങനെ ചെയ്താലോ എന്ന് തോന്നിയത്. ഗണപതി ഭഗവാനു നേദിച്ച പ്രസാദമായി പല അമ്പലങ്ങളിലും മോദകം കൊടുക്കാറുണ്ട്. ചെറുപയറും, തേങ്ങയും, ശര്ക്കരയും ഉരുട്ടി മാവില്‍ മുക്കി വറുത്തെടുക്കുന്ന മോദകത്തിനു നല്ല രുചിയാണ്. എണ്ണ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊഴുക്കട്ടയാക്കിയത് .
കൊഴുക്കട്ടക്ക് വേണ്ടത്
അരിപൊടി - 1 1 /2 കപ്പ് വെള്ളം - പാകത്തിന്
ഉപ്പു - പാകത്തിന്
ജീരകം - 1 /2 tsp
ഫില്ലിങ്ങിന് വേണ്ടത്
തേങ്ങ തിരുമ്മിയത് - 1 കപ്പ്പയര് വേവിച്ചത് - 1 കപ്പ്
ശര്ക്കര ചുരണ്ടിയത്/പഞ്ചസാര - 1 /2 കപ്പ്
ഏലക്ക പൊടി - 1 /2 tsp
എല്ലാം കൂടി നന്നായി മിക്സ് ചെയ്തു വയ്ക്കണം.
വെള്ളം ഉപ്പിട്ട് തിളപ്പിച്ച് അരിപൊടി ഇടുക. അരിപൊടി ഇട്ടുടനെ തീ ഓഫാക്കണം. ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഇളക്കി അല്പം തണുക്കാന്‍ വയ്ക്കുക.കൈ കൊണ്ട് കുഴക്കാന്‍ പറ്റുന്ന ചൂടാകുമ്പോള്‍ ജീരകവും ചേര്‍ത്ത് നന്നായി കുഴച്ചു ഇഷ്ടമുള്ള വലുപ്പത്തില്‍ ഉരുട്ടി, നടുക്ക് ചെറിയ കുഴി ഉണ്ടാക്കി അതില്‍ ഫില്ലിംഗ് നിറച്ച ശേഷം നന്നായി സീല്‍ ചെയ്യണം. ഇങ്ങനെ ഓരോന്നായി ഉരുട്ടി എടുത്തിട്ട് ആവിയില്‍ പുഴുങ്ങി എടുക്കണം. ഇഡ്ഡലി കുക്കറില്‍ വച്ചാലും മതി.
മാവ് കുഴക്കുമ്പോഴും ഉരുട്ടുമ്പോഴും കയ്യില്‍ ഒട്ടി പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ അല്പം വെള്ളം/എണ്ണ തൊടുന്നത് നന്നായിരിക്കും.
No comments:
Post a Comment