വളരെ സ്വാദിഷ്ടമായ ഈ വിഭവം ഞാന്‍ സ്വയം കണ്ടുപിടിച്ചതല്ല. ആദ്യമായി ഞാനിതു കഴിക്കുന്നത് 2 വര്ഷം മുന്‍പാണ്. തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറിയുടെ അടുത്തായി വഴിയോരത്ത് ഒരാള്‍ ഇത് ഉണ്ടാക്കി വില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത് തന്നെ ഒരു ബാര്‍ ഉണ്ട്. ബാറില്‍ വരുന്നവരും, അല്ലാത്തവരും ഒക്കെ ആയി വൈകുന്നേരങ്ങളില്‍ നല്ല തിരക്കാണ് അവിടെ. പേപ്പര്‍ കുമ്പിളില്‍ നല്ല ചൂടോടെ പൊതിഞ്ഞ് തരും. ഒരു പൊതിക്ക് 20 രൂപ ആയിരുന്നു എന്നാണ് ഓര്മ. 2 പേര്ക്ക് കഴിക്കാനുള്ളത് ഉണ്ടാവും ഒരു കുമ്പിളില്‍.
അതിനു ശേഷം ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് വാങ്ങും, അത്രയ്ക്ക് സ്വാദാണ്. പിന്നെ ഞാനിതു വീട്ടിലും ഉണ്ടാക്കാന്‍ തുടങ്ങി. പക്ഷെ സത്യം പറയാല്ലോ, ആ സ്വാദ് എത്രയൊക്കെ ശ്രമിച്ചിട്ടും വീട്ടിലുണ്ടാക്കുന്നതിനു ഇല്ല കേട്ടോ.
https://youtu.be/uNxOVcHaj88
സവാള അരിഞ്ഞത് - 1 എണ്ണം
നാരങ്ങ നീര് - 2 tsp
കുരുമുളക് പൊടി - 2 tsp
ഉപ്പ് - പാകത്തിന്
തേങ്ങ എണ്ണ - 2 tbsp
കടുക് - 1 tsp
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
മല്ലിയില അരിഞ്ഞത് - കുറച്ച്
മുട്ട ചെറുതായിട്ട് മഞ്ഞകരു പൊടിഞ്ഞ് പോകാതെ നുറുക്കി വയ്ക്കണം
കടല-മുട്ട ഫ്രൈ ഉണ്ടാക്കുമ്പോള്‍ കുറച്ചധികം അളവ് എടുക്കുന്നതാണ് നല്ലത്, ഇതിറെ സ്വാദ് കാരണം നമ്മള് അറിയാതെ കഴിച്ച് കൊണ്ടിരിക്കും
ഉച്ച മുതല്‍ അലഞ്ഞു നടന്നിട്ട് വിശന്നു വലഞ്ഞ ഒരു വൈക്കുന്നേരം ആയിരുന്നു ആദ്യമായി ഇത് കഴിക്കുന്നത്. ഞങ്ങള്ടെ ഒരു ചേട്ടനാണ് ഇത് വാങ്ങി തന്നത്. ഞങ്ങളെ പോലെ തന്നെ പുതു രുചികള്‍ അന്വേഷിച്ച് നടക്കുന്ന ഒരാളാണ് ചേട്ടന്‍. ഇപ്പോഴും അവിടെ വില്പന ഉണ്ടോ എന്നറിയില്ല, ആ വഴി പോയിട്ട് കാലം കുറെയായി.
https://youtu.be/uNxOVcHaj88
ചേരുവകള്
കടല വേവിച്ചത് - 2 കപ്പ്
മുട്ട പുഴുങ്ങിയത് - 3 എണ്ണംസവാള അരിഞ്ഞത് - 1 എണ്ണം
നാരങ്ങ നീര് - 2 tsp
കുരുമുളക് പൊടി - 2 tsp
ഉപ്പ് - പാകത്തിന്
തേങ്ങ എണ്ണ - 2 tbsp
കടുക് - 1 tsp
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
മല്ലിയില അരിഞ്ഞത് - കുറച്ച്
മുട്ട ചെറുതായിട്ട് മഞ്ഞകരു പൊടിഞ്ഞ് പോകാതെ നുറുക്കി വയ്ക്കണം
ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക് , കറിവേപ്പില പൊട്ടിച്ച ശേഷം സവാള ഇടുക. സവാള ഒന്ന് വാടി തുടങ്ങുമ്പോള്‍ കടല ഇടാം. പ്രതേകം ശ്രദ്ധിക്കേണ്ടത്, കടലയില്‍ വെള്ളം തീരെ ഉണ്ടാകാന്‍ പാടില്ല. ഇതിലേക്ക് കുരുമുളക് പൊടിയും ഉപ്പും ചേര്ക്കാം. നന്നായി ഇളക്കിയ ശേഷം മുട്ട നുറുക്കിയത് ഇടാം. വളരെ സാവധാനം മഞ്ഞകരു അധികം ഉടഞ്ഞ് പോകാതെ ഇളക്കി യോജിപ്പിക്കുക. ഇനി നാരങ്ങ നീരും മല്ലിയിലയും തൂകി ഇളക്കി തീ ഓഫാക്കാം. ചൂടോടെ വിളമ്പിയാല്‍ നല്ല സ്വാദുണ്ടാകും.
ഇത് ചായക്കൊപ്പം ഉള്ള സ്നാക്ക് ആയോ, രാത്രിയിലേക്കുള്ള ഡിന്നര്‍ ആയോ, കോക്ക്ടെല് പാര്‍ട്ടികളില്‍ വിളമ്പാനും പറ്റിയ ഒരു വിഭവമാണ്.
കടല-മുട്ട ഫ്രൈ ഉണ്ടാക്കുമ്പോള്‍ കുറച്ചധികം അളവ് എടുക്കുന്നതാണ് നല്ലത്, ഇതിറെ സ്വാദ് കാരണം നമ്മള് അറിയാതെ കഴിച്ച് കൊണ്ടിരിക്കും
No comments:
Post a Comment