ചേരുവകള്‍
കത്തിരിക്ക - 2 - 4 എണ്ണം
കടല മാവ് - 2 കപ്പ്
കായപൊടി - 1 /2 tsp
മുളക് പൊടി - 1 tsp
സോഡാപൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
വെള്ളം - പാകത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്
കത്തിരിക്ക കനം കുറച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു വയ്ക്കുക.
കടല മാവ് മുളക് പൊടി,കായപൊടി, സോഡാപൊടി,ഉപ്പ് പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ കലക്കണം. മാവ് അയഞ്ഞു പോകരുത്.
പാനില്‍ എണ്ണ ചൂടാക്കി, ഓരോ കത്തിരിക്ക കഷണങ്ങളും മാവില്‍ മുക്കി വറുത്തു എടുക്കണം.
ചൂടോടെ ചായക്കൊപ്പം കഴിക്കാം.
No comments:
Post a Comment