Thursday, June 02, 2011

ബട്ടര്‍നട്ട് സ്ക്വാഷ്(മത്തങ്ങ) - ചിക്കന്‍ സൂപ്പ്

പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സൂപ്പ് ആണിത്. പ്രധാന ചേരുവ മത്തങ്ങ ആയത് കൊണ്ട്  അധികം മധുരിക്കാത്ത പിഞ്ച് മത്തങ്ങയാണ് സൂപ്പിനായി എടുക്കേണ്ടത്. മത്തങ്ങയുടെ  കുരു(സീഡ്) മാറ്റേണ്ട ആവശ്യമില്ല.

ചേരുവകള്‍


മത്തങ്ങ/ബട്ടര്‍നട്ട് സ്ക്വാഷ് ചെറുതായി അരിഞ്ഞത്    -         1 കപ്പ്‌
ചിക്കന്‍ ബ്രെസ്റ്റ്  പീസ്‌                                              -  1 
(ഞാനിവിടെ ബ്രെസ്റ്റ് പീസ്‌ എടുത്തു, ബോണ്‍ലെസ്സ് ചിക്കന്‍  ആയിരിക്കണം എന്നെയുള്ളു)                          
സവാള ചെറുതായി അരിഞ്ഞത്                           -  1
ടൊമാറ്റോ ചെറുതായി അരിഞ്ഞത്                      -  1                              
വെണ്ണ                                                                          -  2 tbsp
ഇഞ്ചി അരിഞ്ഞത്                                                    -  1 tsp
വെളുത്തുള്ളി  അരിഞ്ഞത്                                        -  3  വലുത്  
കുരുമുളക് പൊടി                                                     -  3  tsp
ഉപ്പ്                                                                               -  പാകത്തിന്
വെള്ളം                                                                        -  1 കപ്പ്‌

ചിക്കന്‍ കുരുമുളക് പൊടിയും ഉപ്പും പുരട്ടി 10 മിനിട്ട് വയ്ക്കുക. ഒരു പാനില്‍ 1 tbsp ബട്ടര്‍ ഇട്ട് ചിക്കന്‍ ഫ്രൈ ചെയ്തെടുക്കണം.

മറ്റൊരു  പാനില്‍  ബാക്കിയുള്ള  1 tbsp ബട്ടര്‍ ഇട്ട ശേഷം ഉപ്പും കുരുമുളകും ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടു ഇളകുക. ചെറുതായി ഒന്ന് വാടുമ്പോള്‍ മിക്സി‍ ഉപയോഗിച്ചു നന്നായി പേസ്റ്റ്/പ്യുരി ആക്കണം.

ഈ പേസ്റ്റ്/പ്യുരി തിരികെ പാനിലേക്ക് പാകത്തിന് വെള്ളവും ചേര്‍ത്ത് ഒഴിച്ച്, ഉപ്പും കുരുമുളകും കൂടി ചേര്‍ത്തിളക്കി തിളക്കാന്‍ വയ്ക്കണം. തിള വന്നു തുടങ്ങുമ്പോള്‍ തീ ഓഫാക്കാം.
 ഇനി ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഒരു ഫോര്‍ക്ക് കൊണ്ട് ചെറിയ കഷണങ്ങളാക്കുക.

ചിക്കനും കൂടി ചേര്‍ത്ത്, നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.
വളരെ രുചികരമായ ഒരു സൂപ്പാണിത്. ചിക്കന്‍ ചേരുന്നത് കൊണ്ട് കുട്ടികള്‍ക്കും ഏറെ ഇഷ്ടമാകും.

                                


No comments:

Post a Comment