Wednesday, June 01, 2011

ബീഫ് ഫ്രൈ

ഇത് ചോറിന്റെ കൂടെയും, ഒരു കോക്ടെയില്പാര്ട്ടിയില്വിളമ്പാനും പറ്റിയ ഒരു ഫ്രൈ ആണ്. തികച്ചും നാടന്രീതിയില്ആണ് ഉണ്ടാക്കിയിരിക്കുന്നത്.


ചേരുവകള്

ബീഫ് ചെറിയ കഷണങ്ങള്ആക്കിയത്              -         1 /2 kg
മഞ്ഞള്  പൊടി                                                                  -         1 tsp
മുളക് പൊടി                                                                      -         2 tbsp
മല്ലി പൊടി                                                                          -         4 tbsp
ഗരം മസാല പൊടി                                                        -         1 tsp
കുരുമുളക് പൊടി                                                         -         1 /2  tsp
സവാള നീളത്തില്അരിഞ്ഞത്                               -         2 വലുത്
ഇഞ്ചി  അരിഞ്ഞത്                                                         -         2  tbsp
വെളുത്തുള്ളി  അരിഞ്ഞത്                                       -         2  tbsp
പച്ചമുളക് നീളത്തില്അരിഞ്ഞത്                        -         2
തേങ്ങാ കൊത്ത്                                                               -         1 /4  കപ്പ്
കറിവേപ്പില                                                                      -         2  തണ്ട്
എണ്ണ                                                                                       -        1 / 2 കപ്പ്

ബീഫ് ഉപ്പ്, കുരുമുളക് പൊടിയും, മഞ്ഞള്പൊടിയും ചേര്ത്ത് വേവിക്കുക.
എണ്ണ രണ്ടായി ഭാഗിക്കുക. സവാള അരിഞ്ഞതില്നിന്നും 2 സ്പൂണ്മാറ്റി വയ്ക്കുക. എണ്ണ അവസാനം ഫ്രൈ ചെയ്യാന്വേണ്ടി വരും.

ഒരു നോണ്സ്റ്റിക്ക് പാത്രത്തില്‍ 2 tbsp എണ്ണ ഒഴിച്ച് സവാള, വെളുത്തുള്ളി, ഇഞ്ചി വഴറ്റുക. നല്ലതുപോലെ മൂത്തോട്ടെ. ഇനി മുളക്, മല്ലി പൊടികള്ഇടാം. പച്ച മണം മാറുമ്പോള്വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്ക്കാം. തീ അല്പം കൂട്ടി വയ്ക്കുക. വെള്ളം വറ്റാന്തുടങ്ങുമ്പോള്  തീ കുറച്ച് ഗരം മസാല പൊടി ഇട്ടു പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം.
 തീ കുറച്ച് വച്ച് ബാക്കിയുള്ള എണ്ണ, വെള്ളം വറ്റുന്നത് അനുസരിച്ച് ഇടയ്ക്കിടെ ഒഴിച്ച് കൊടുക്കണം. കരിഞ്ഞു പോകാതെ ശ്രദ്ധിക്കുകയും വേണം. ഇങ്ങനെ മുഴവന്എണ്ണയും ഒഴിച്ച് ഫ്രൈ ചെയ്യണം. പാകമാകുമ്പോള്തേങ്ങാ കൊത്തും, മാറ്റി  വച്ചിരിക്കുന്ന സവാളയും, പച്ചമുളകും, കറിവേപ്പിലയും ചേര്ത്ത് ഇളക്കി തീ ഓഫാക്കാം. നല്ല മണവും സ്വാദും ഉള്ള ഒരു ഫ്രൈ ആണിത്.

No comments:

Post a Comment