Saturday, June 11, 2011

പുട്ട്- ബീഫ് മസാല

മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് പുട്ട്. അതില് തന്നെ പുട്ട്-പഴം, പുട്ട്-പയര്-പപ്പടം,  പുട്ട്-കടല,  പുട്ട്-മട്ടണ്,  പുട്ട്-ബീഫ്,  പുട്ട്-പഞ്ചസാര,  പുട്ട്-മുട്ട കറി എന്നിങ്ങനെ പലരുചികള് നമ്മള്ക്ക് പരിചിതവുമാണ്.



പുട്ടും-ബീഫും ഉണ്ടാക്കാന് വേണ്ടത്

ബീഫ്                                                 -     1 /2 kg
മുളക് പൊടി                                 -     1 tsp
മഞ്ഞള് പൊടി                                -     1 /2 tsp
കുരുമുളക് പൊടി                          -     1 /2 tsp
ഗരം മസാല പൊടി                       -    1 /2 tsp
സവാള അരിഞ്ഞത്                        -     1
ഇഞ്ചി                                                -      1 ഇടത്തരം കഷണം
വെളുത്തുള്ളി                                  -     4 വലിയ അല്ലി
കറിവേപ്പില                                     -     1 തണ്ട്
ഉപ്പ്                                                    -     പാകത്തിന്
വെള്ളം                                             -     പാകത്തിന്

ഇഞ്ചി-വെളുത്തുള്ളി ചതച്ചു എടുക്കുക.

ബീഫ് ചെറിയ കഷണങ്ങള് ആക്കി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം എല്ലാ ചേരുവകളും ചേര്ത്ത് നന്നായി തിരുമ്മി തേച്ചു പിടിപ്പിക്കുക. ഒരു 15 -20 മിനിറ്റ് മസാല പിടിക്കാനായി മാറ്റി വച്ച ശേഷം, പ്രഷര് കുക്കറില് വേകാന് ആവശ്യമുള്ള വെള്ളം ഒഴിച്ച് വേവിച്ചു എടുക്കുക. വേവ് കുറവുള്ള ബീഫ് ആണെങ്കില് ഒരു പാനില് വേവിച്ചു എടുത്താലും മതി. വെള്ളം വറ്റിച്ച് കുഴഞ്ഞ പരുവത്തില് വേണം എടുക്കാന്.

പുട്ട് പൊടി                                     -     2 കപ്പ്
ഉപ്പ്                                                    -     പാകത്തിന്
തേങ്ങ തിരുമ്മിയത്                        -     1 /4 കപ്പ്
വെള്ളം                                              -     പാകത്തിന്

ബീഫ് വേകുന്ന സമയത്തിനുള്ളില് പുട്ട് പൊടി പാകത്തിന് നനച്ചു വയ്ക്കുക.

ഇനി പുട്ട് കുറ്റിയില് തേങ്ങ-പുട്ട് നനച്ചത്-ബീഫ് എന്ന തരത്തില് നിറച്ചു ആവി കയറ്റി എടുക്കാം.
ഈ അളവില് 2 - 2 1 /2 കുറ്റി പുട്ട് ഉണ്ടാക്കാവുന്നതാണ്. മസാല അധികം ഉണ്ടെങ്കില് പുട്ടിന്റെ കൂടെ കഴിക്കാനും എടുക്കാം.






No comments:

Post a Comment