Saturday, June 11, 2011

ദോശ-ഇഡ്ഡലി പൊടി/മുളക് പൊടി

ഇത് പലതരത്തില്‍ ഉണ്ടാക്കാറുണ്ട്. ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, മല്ലി
പൊടി ഒക്കെ ചേര്‍ത്ത് .... അങ്ങനെ പല സ്ഥലങ്ങളില്‍ പലരീതിയില്‍ ഇത്  ഉണ്ടാക്കുന്നുണ്ട്. 
മാത്രമല്ല മിക്കവാറും എല്ലാ കുട്ടികളും വളരെ ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണിത്. ഞങ്ങളുടെ മോനും ദോശ പൊടി അഥവാ മുളക് പൊടി വളരെ ഇഷ്ടമാണ്. അവന്  വെറുതെ നക്കി നുണഞ്ഞു കഴിക്കാനാണ് ഇഷ്ടം. അതുകൊണ്ട് കൊണ്ട് തന്നെ ദോശ പൊടി എപ്പോഴും വീട്ടില്‍  സ്റ്റോക്ക് ഉണ്ടാവും.
വളരെ കുറച്ചു ചേരുവകള്‍ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ദോശ പൊടി ആണിത്.

ചേരുവകള്‍

ഉഴുന്ന് പരിപ്പ്                                             -    250 gm
മുളക് പൊടി                                               -    2 tsp
കായ പൊടി                                                -    1 /2  tsp
ഉപ്പ്                                                               -     1  tsp

ഒരു പാന്‍ ചൂടാക്കി ഉഴുന്ന് പരിപ്പ് നന്നായി വറുക്കുക. കറുത്ത് പോകാതെ ബ്രൌണ്‍ നിറം കിട്ടുന്നത് വരെ വറുക്കണം.


വറുത്തു കഴിഞ്ഞാല്‍ ഉടനെ തീ ഓഫാക്കുക, അപ്പോള്‍ തന്നെ മുളക് പൊടി, കായ പൊടി, ഉപ്പ് ഇട്ടു നന്നായി ഇളക്കണം. വറുത്തെടുത്ത ഉഴുന്ന് പരിപ്പിന്റെ ചൂടില്‍ വേണം മുളക് പൊടിയുടെയും മറ്റും പച്ച മണം മാറേണ്ടത്. ചൂട് അല്പം കുറയുന്നത് വരെ ഇളക്കി കൊടുക്കണം. അല്ലെങ്കില്‍ മുളക് പൊടിയുടെ നിറം മാറാന്‍ സാധ്യത ഉണ്ട്.

ചെറിയ ചൂടോടെ മിക്സിയില്‍ പൊടിച്ചെടുക്കുക. തേങ്ങ എണ്ണ ഒഴിച്ച് കുഴച്ച് ഇഡ്ഡലി-ദോശയുടെ കൂടെ കഴിക്കാം.



തണുത്ത ശേഷം, നല്ല എയര്‍ ടയിറ്റ് പാത്രങ്ങളിലോ, കുപ്പിയിലോ അടച്ചു സ്റ്റോക്ക്‌ ചെയ്യാം.

https://www.youtube.com/watch?v=M5nEYseI7dE


No comments:

Post a Comment