Sunday, June 12, 2011

ചിക്കന്‍ മസാല





ചേരുവകള്‍

ചിക്കന്‍                                                  -         1 kg
സവാള                                                   -         2
ടൊമാറ്റോ                                              -         1 വലുത്
ഇഞ്ചി                                                     -         1 വലിയ കഷണം
വെളുത്തുള്ളി                                         -         4 വലിയ അല്ലി
മുളക് പൊടി                                       -           2 tbsp
മല്ലി പൊടി                                           -          4 tbsp
ഗരം മസാല പൊടി                            -          1 tsp
പുളിയില്ലാത്ത കട്ട തൈര്                   -         2 tbsp
കറിവേപ്പില                                           -         2 തണ്ട്
തേങ്ങ എണ്ണ                                          -         4 tbsp
ഉപ്പ്                                                           -        പാകത്തിന്
വെള്ളം                                                    -        പാകത്തിന്

സവാളയും ടോമാട്ടോയും നീളത്തില്‍ അരിഞ്ഞ് വയ്ക്കുക. ഇഞ്ചി-വെളുത്തുള്ളി ചതച്ചും വയ്ക്കണം.

ഇനി ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ മുഴുവന്‍ എണ്ണയും ഒഴിച്ച് സവാള മൂപ്പിക്കണം. നിറം മാറാന്‍ തുടങ്ങുമ്പോള്‍ ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി ഇടാം. ഇതിന്റെ മൂത്ത മണം വരുമ്പോള്‍ മല്ലിപൊടി, മുളക് പൊടി ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ ഇളക്കണം,

ഇതിലേക്ക് ചിക്കന്‍ ഇട്ട് മസാല, കഷണങ്ങളില്‍ പിടിക്കുന്നത്‌ വരെ ഇളക്കി കൊടുക്കണം. വേകാന്‍ ആവശ്യമുള്ള വെള്ളവും, ഉപ്പും ചേര്‍ത്ത് ഇളക്കി പാത്രം മൂടി 5 -10 മിനിട്ട്  വേവിക്കുക. അതിനുശേഷം പാത്രം തുറന്നു വച്ച് ചിക്കന്‍ വെന്തു വെള്ളം വറ്റി ചാറ് കുറുകിയ പാകത്തില്‍ ആകുമ്പോള്‍ തീ നന്നേ കുറച്ച ശേഷം കട്ട തൈര് (ഒരു ഫോര്‍ക്ക് ഉപയോഗിച്ചു നന്നായി അടിച്ചു ഉടയ്ക്കണം) , ടൊമാറ്റോ, കറിവേപ്പില ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. തീ ഓഫാക്കാം, തൈര് ഒഴിച്ച് കഴിഞ്ഞാല്‍ അധികം ചൂടാക്കണ്ട.

കട്ട തൈര് ചേര്‍ക്കുമ്പോള്‍ കറിക്ക് കൊഴുപ്പും, അല്പം തിളക്കവും കിട്ടും.
ഒരു 35-40 മിനിട്ടിനുള്ളില്‍ തയ്യാറാക്കാന്‍ പറ്റുന്നതാണ്.




                            

No comments:

Post a Comment